‘സാരിയിൽ ഗ്ലാമറസ് ലുക്കിൽ ബിഗ് താരം അലസാന്ദ്ര ജോൺസൺ, ഹോട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഒരുപാട് പ്രേക്ഷകരും മലയാളികളെ ഏറെ സ്വാതീനിക്കാൻ കഴിയുന്ന ഒരു ഷോ കൂടിയുമാണ് ബിഗ് ബോസ്. നാല് സീസണുകൾ പിന്നിട്ടു കഴിഞ്ഞ ബിഗ് ബോസിൽ ഒരുപാട് വിവാദങ്ങൾ നിറഞ്ഞ് നിന്നൊരു ഷോയായിരുന്നു രണ്ടാം സീസൺ. ഡോക്ടർ രജിത് കുമാർ ഏറെ ഓളവും വിവാദങ്ങളും ആരാധകരെയും ഉണ്ടാക്കിയ ഒരു സീസണായിരുന്നു അത്.

ആ സീസണിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് അലസാന്ദ്ര ജോൺസൺ. മോഡലായിരുന്നു അലസാന്ദ്ര ആ ഷോയിൽ വന്ന ശേഷമാണ് പലരും തിരിച്ചറിഞ്ഞ് തുടങ്ങിയത്. എയർ ഹോസ്റ്റസ് ആയും ജോലി ചെയ്തിട്ടുള്ള ഒരാളാണ് അലസാന്ദ്ര. നിരവധി പരസ്യ ചിത്രങ്ങളിലും ഷോർട്ട് ഫിലിമുകളിലും അലസാന്ദ്ര അഭിനയിച്ചിട്ടുമുണ്ട്. അത് കഴിഞ്ഞാണ് ബിഗ് ബോസിലേക്ക് എത്തുന്നത്.

വിജയിയെ പ്രഖ്യാപിക്കാത്ത ഒരു സീസൺ കൂടിയായിരുന്നു അത്. 75 ദിവസം മാത്രമേ ഷോ ഉണ്ടായിരുന്നോള്ളൂ. ആ 75 ദിവസം പിടിച്ചുനിൽക്കാൻ അലസാന്ദ്രയ്ക്ക് സാധിക്കുകയും ചെയ്തിരുന്നു. ഫൈനലിൽ എത്തുമെന്ന് പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്ന ഒരു മത്സരാർത്ഥി കൂടിയായിരുന്നു അലസാന്ദ്ര. ഷോ കഴിഞ്ഞതോടെ അലസാന്ദ്രയ്ക്ക് സോഷ്യൽ മീഡിയയിലും ആരാധകർ ഒരുപാട് കൂടിയിരുന്നു.

മോഡലിംഗിന് പുറമേ ഡി.ജെയായും ഇപ്പോൾ അലസാന്ദ്ര ജോലി ചെയ്യുന്നുണ്ട്. അതെ സമയം അലസാന്ദ്രയുടെ പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. ആര്യ ബഡായ് ഡിസൈൻ ചെയ്ത കാഞ്ചീവരം എന്ന ബ്രാൻഡിലുള്ള സാരിയിലുള്ള ഒരു ഫോട്ടോഷൂട്ടാണ് ഇത്. ജിബിൻ ആർട്ടിസ്റ്റാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. വിജിത വിക്രമനാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്.