കരിയറിന്റെ തുടക്കത്തിൽ ചെറിയ സിനിമകളിലും സഹനടി വേഷങ്ങളും ചെയ്ത ഇന്ന് മലയാള സിനിമയിൽ ഒരുപാട് ആരാധകരുള്ള ഒരു താരമായി മാറിയ ആളാണ് പാർവതി തിരുവോത്ത്. 2014-ൽ പുറത്തിറങ്ങിയ ബാംഗ്ലൂർ ഡേയ്സിന് ശേഷമായിരിക്കും പാർവതി കൂടുതൽ നല്ല കഥാപാത്രങ്ങൾ ലഭിച്ചു തുടങ്ങിയത്. സ്ത്രീപക്ഷ സിനിമകളിലും പാർവതി ഭാഗമാവുകയും ഡബ്ല്യൂ.സി.സിയുടെ തുടക്കക്കാരിൽ ഒരാളാവുകയും ചെയ്തു.
മഞ്ജു വാര്യർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന മലയാള നടിയും പാർവതിയാണ്. മമ്മൂട്ടിക്ക് ഒപ്പമുള്ള പുഴു, അഞ്ജലി മേനോന്റെ വണ്ടർ വുമൺ എന്നിവയാണ് ഈ വർഷമിറങ്ങിയ പാർവതിയുടെ സിനിമകൾ. ഇതിൽ വണ്ടർ വുമണിന് വളരെ മോശം അഭിപ്രായമായിരുന്നെങ്കിലും പുഴുവിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. രണ്ട് സിനിമകളും ഒ.ടി.ടി റിലീസായിരുന്നു.
തമിഴിൽ വിക്രം, പാ രഞ്ജിത്ത് കൂട്ടുകെട്ടിൽ ഇറങ്ങുന്ന ‘തങ്കലാൻ’ ആണ് പാർവതിയുടെ അടുത്ത സിനിമ. പ്രേക്ഷകർ ഏറെ പ്രതീക്ഷ അർപ്പിച്ച സിനിമ കൂടിയാണ് ഇത്. സമൂഹ മാധ്യമങ്ങളിൽ പാർവതി തന്റെ പുതിയ സിനിമ വിശേഷങ്ങളും മറ്റ്കാര്യങ്ങളുമെല്ലാം പങ്കുവെക്കുന്നത് സ്ഥിരം കാഴ്ചയാണ്. ഇപ്പോഴിതാ പാർവതി പങ്കുവച്ച പുതിയ പോസ്റ്റ് ആരാധകർക്ക് ഇടയിൽ വലിയ ചർച്ചയായിരിക്കുകയാണ്.
‘ഞാനും എന്റെ കാമുകനും..’ എന്ന ക്യാപ്ഷനോടെയാണ് പാർവതി ഫോട്ടോ പങ്കുവച്ചത്. എന്നാൽ പ്രതേകിച്ച് ആരും തന്നെ ഫോട്ടോയിൽ ഇല്ല. എന്നാൽ ചിത്രത്തിൽ സൂര്യനെ കാണിക്കുന്നുണ്ട്. പാർവതി ഉദ്ദേശിച്ച കാമുകൻ അതാണെന്നാണ് ആരാധകർ പങ്കുവെക്കുന്നത്. അതെ സമയം അഞ്ച് വർഷങ്ങൾക്ക് ശേഷം ഹിന്ദിയിൽ വീണ്ടും അഭിനയിക്കാൻ ഒരുങ്ങുകയാണ് പാർവതി. പുതിയ ചിത്രം ഈ കഴിഞ്ഞ ദിവസം താരം അന്നൗൺസ് ചെയ്തിരുന്നു.