ഔട്ട് ഓഫ് സിലബസ് എന്ന മലയാള സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി പാർവതി തിരുവോത്ത്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ‘നോട്ട് ബുക്ക്’ എന്ന സിനിമയാണ് മലയാളി പ്രേക്ഷകർക്ക് ഇടയിൽ കൂടുതൽ സുപരിചിതയായത്. അതിന് ശേഷം ദിലീപ്-മീര ജാസ്മിൻ എന്നിവർ ഒന്നിച്ച വിനോദയാത്രയിലും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ പാർവതി അവതരിപ്പിച്ചിരുന്നു.
കരിയറിന്റെ തുടക്കത്തിൽ കൂടുതലും ചെറു വേഷങ്ങളും മോശം സിനിമകളുമായിരുന്നു പാർവതിയെ തേടിയെത്തിയിരുന്നത്. പിന്നീട് 2014-ൽ പുറത്തിറങ്ങി അഞ്ജലി മേനോൻ സംവിധാനം ചെയ്ത ‘ബാംഗ്ലൂർ ഡേയ്സ്’ എന്ന സിനിമയിലൂടെ അതിശക്തമായ തിരിച്ചുവരവ് നടത്തി പാർവതി. തമിഴിൽ ഉത്തമവില്ലൻ എന്ന സിനിമയിലും പാർവതിയുടെ അതിന് ശേഷം പുറത്തിറങ്ങിയിരുന്നു.
ബാംഗ്ലൂർ ഡേയ്സിന് ശേഷം പാർവതിയെ തേടി ഒരുപാട് നല്ല കഥാപാത്രങ്ങൾ വന്നു. എന്ന് നിന്റെ മൊയ്തീൻ, ചാർളി, ടേക്ക് ഓഫ്, കൂടെ, ഉയരെ, വൈറസ്, ഹലാൽ ലവ് സ്റ്റോറി, വർത്തമാനം, ആണും പെണ്ണും ആർക്കറിയാം തുടങ്ങിയ സിനിമകളിൽ പാർവതി അഭിനയിച്ചിരുന്നു. മമ്മൂട്ടിക്ക് ഒപ്പമുള്ള പുഴുവാണ് പാർവതിയുടെ അവസാന റിലീസ് ചിത്രം. അതിലും മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവച്ചത്.
ആമസോൺ പ്രൈം പുറത്തിറക്കുന്ന പുതിയ വെബ് സീരിസിൽ പാർവതിയും അഭിനയിക്കുന്നുണ്ട്. അതിന്റെ അന്നൗൺസ്മെന്റ് പരിപാടിയിൽ പങ്കെടുത്തപ്പോൾ എടുത്ത ഡ്രസ്സിലുള്ള പാർവതിയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ടാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. കറുപ്പ് ഔട്ട്ഫിറ്റിൽ കിടിലം ലുക്കിലാണ് പാർവതിയെ കാണാൻ സാധിക്കുന്നത്. അതിന്റെ മേക്കപ്പ് ആർട്ടിസ്റ്റായ സുചരിത ദാസാണ് ചിത്രങ്ങൾ പങ്കുവച്ചത്.