അഭിനയ മികവ് കൊണ്ട് മലയാളി മനസ്സുകളിൽ സ്ഥാനം നേടിയെടുത്ത താരമാണ് നടി പാർവതി തിരുവോത്ത്. 2006-ൽ ഔട്ട് ഓഫ് സിലബസ് എന്ന സിനിമയിലൂടെ തുടങ്ങിയ പാർവതി തുടക്കത്തിൽ ചെറിയ വേഷങ്ങളിലാണ് അഭിനയിച്ചിരുന്നത്. ഫ്ലാഷ് എന്ന സിനിമയിലാണ് പാർവതി ആദ്യമായി നായികയായി അഭിനയിക്കുന്നത്. പക്ഷേ അത് തിയേറ്ററുകളിൽ വമ്പൻ പരാജയമായി. വീണ്ടും നിരവധി സിനിമകളിൽ അഭിനയിച്ചു.
2013-ൽ ധനുഷിന്റെ നായികയായി മരിയാൻ എന്ന ചിത്രത്തിൽ അഭിനയിച്ചതോടെ നല്ല വേഷങ്ങൾ ലഭിക്കാൻ തുടങ്ങി. തൊട്ടടുത്ത വർഷം പാർവതിക്ക് മലയാളത്തിൽ ബാംഗ്ലൂർ ഡേയ്സ് എന്ന സിനിമയിൽ അഭിനയിക്കാനും അവസരം ലഭിച്ചു. പിന്നീട് ഇങ്ങോട്ട് പാർവതിയുടെ വർഷങ്ങൾ ആയിരുന്നു. ഒന്നിന് പിറകെ ഒന്നായി മികച്ച കഥാപാത്രങ്ങൾ ചെയ്തു പാർവതി കൈയടികൾ വാങ്ങി. ഒരുപാട് ആരാധകരെയും നേടിയെടുത്തു.
ഇടയ്ക്ക് തന്റെ നിലപാട് തുറന്ന് പറഞ്ഞതിന്റെ പേരിൽ ചില വിമർശകരെ സൃഷ്ടിച്ചെങ്കിലും അഭിനയത്രി എന്ന നിലയിൽ ഒരുപാട് ആളുകൾ പാർവതിയെ ഇഷ്ടപ്പെടുന്നുണ്ട്. കഥക് സിംഗ് എന്ന ഹിന്ദി ചിത്രമാണ് പാർവതിയുടെ അവസാനം പുറത്തിറങ്ങിയത്. വിക്രം, പാ രഞ്ജിത്ത് എന്നിവർ ഒന്നിക്കുന്ന തങ്കലാൻ ആണ് ഇനി പാർവതിയുടെ ഇറങ്ങാനുള്ള ചിത്രം. നിരവധി വെബ് സീരീസുകളിലും പാർവതി ഇപ്പോൾ ഭാഗമാണ്.
തന്റെ സിനിമ തിരക്കുകളിൽ നിന്ന് ഇടവേള എടുത്ത് പാർവതി, തായ്ലൻഡിൽ അവധി ആഘോഷിക്കാൻ പോയിരിക്കുകയാണ്. അവിടെ നിന്നുള്ള ചിത്രങ്ങളാണ് പാർവതി ഇപ്പോൾ പങ്കുവച്ചുകൊണ്ടിരിക്കുന്നത്. തായ്ലൻഡിലെ ചിയാങ് മൈ എന്ന സ്ഥലത്ത് നിന്നുള്ള ഫോട്ടോസാണ് പാർവതി പങ്കുവച്ചിരിക്കുന്നത്. പ്രായം തോന്നിക്കുന്നുണ്ടല്ലോ എന്ന് ഒരാൾ കമന്റ് ഇട്ടപ്പോൾ ക്യൂട്ട് ലുക്ക് എന്നാണ് ആരാധകർ ചിത്രങ്ങൾക്ക് താഴെ പറഞ്ഞിരിക്കുന്നത്.