കഴിഞ്ഞ ദിവസം രാത്രിയുണ്ടായ താനൂര് ബോട്ട് അപകടം നടന്നതിന്റെ ഞെട്ടലിലാണ് മലയാളികൾ ഇപ്പോഴും. പതിനഞ്ചോളം കുട്ടികളാണ് ഈ അപകടത്തിൽ മരണപ്പെട്ടത്. ഇരുപത്തിരണ്ടോളം പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. യാതൊരു വിധ സുരക്ഷാ കാര്യങ്ങളോ, ലൈസൻസോ ഒന്നും തന്നെയില്ലാതെ അതും വൈകിട്ട് ആറ് മണികഴിഞ്ഞ് ബോട്ടിംഗ് പാടില്ലാത്തതും നോക്കാതെ നടന്നൊരു വലിയ അപകടനമായിരുന്നു ഇത്.
ഇപ്പോഴിതാ നടൻ ജഗതി ശ്രീകുമാറിന്റെ മകളായ പാർവതി ഷോൺ സംഭവമായി ബന്ധപ്പെട്ട് പ്രതികരണം നടത്തിയിരിക്കുകയാണ്. കേരളത്തിലെ ഭരണത്തിന് എതിരെയും അഴിമതിക്ക് എതിരേയുമൊക്കെയാണ് പാർവതി പ്രതികരിച്ചത്. “നിങ്ങളെ എല്ലാവരെയും പോലെ ആ വാർത്ത കേട്ട് ഞാനും ഞെട്ടി. മലപ്പുറം തന്നൂരിലെ ബോട്ട് അപകടം. ഇരുപത്തിയൊന്ന് മരണം. പിഞ്ചുകുഞ്ഞുങ്ങളുടെ മുഖം ഓർക്കാൻ കൂടി വയ്യ.
ഞാൻ അധികം നേരം ആ വാർത്ത വായിച്ചില്ല. ഒന്ന് മാത്രം വായിച്ചു രണ്ട് ലക്ഷം രൂപം മരിച്ച പോയവരുടെ കുടുംബത്തിന് കൊടുക്കുമെന്നത്. ഭയങ്കരം.. കേമം!! രണ്ട് ലക്ഷം രൂപയെ ഉള്ളോ! എത്ര കോടി കൊടുത്താലും ആ ജീവനോളം വില വരില്ല. മൊത്തം അഴിമതിയാണ് നാട്ടിൽ നടക്കുന്നത്. അവിടെയും ഇവിടെയുമൊക്കെ ക്യാമറ വച്ചതിനൊക്കെ എത്ര കോടിയാ അഴിമതി നടന്നതെന്ന് ഞാൻ കേട്ടു. എന്തൊരു നാറിയ ഭരണമാണ് ഇത്.
മുഖ്യമന്ത്രി അവറുകൾക്ക് ഒന്നും പറയാനില്ലേ! ആ മനുഷ്യന്റെ ചുറ്റിനും നടക്കുന്ന അഴിമതിയെ കുറിച്ച് ആ മനുഷ്യൻ ഒന്നും പറയാനില്ലേ? ഒരു മുഖ്യമന്ത്രി ഇങ്ങനെയാണോ? ഈ ടൂറിസം നടക്കുന്ന സ്ഥലങ്ങളിൽ കുറച്ച് പൈസ മുടക്കി കുറച്ച് സുരക്ഷിതത്തോടെ ആളുകൾക്ക് സഞ്ചരിക്കുന്ന രീതിയിൽ എന്തെങ്കിലും ചെയ്തുകൂടെ! ഈ അഴിമതിയൊക്കെ കാണിച്ച് തിന്നുമുടിച്ച് ആർക്ക് ഗുണം ചെയ്യും? കഷ്ടം തോന്നുന്നു. സത്യം പറഞ്ഞാൽ സങ്കടം വന്നു. ഞാൻ അധികം ആ ന്യൂസ് വായിച്ചില്ല. എനിക്ക് ഓർക്കാൻ വയ്യായിരുന്നു.
ആ പിഞ്ചു കുഞ്ഞുങ്ങളുടെ മുഖം കാണുമ്പോൾ നമ്മുക്ക് നമ്മുടെ കുഞ്ഞുങ്ങളുടെ മുഖമാണ് മനസ്സിൽ വരുന്നത്. അഴിമതി മാത്രമേ ചുറ്റിനും നടക്കുന്നോള്ളൂ. നാറിയ ഭരണം! ഈ കേരളത്തിൽ ജീവിക്കുന്നതിലും ഭേദം തൂങ്ങി ചത്തെക്കുന്നതാണ്. സത്യം..”, പാർവതി പറഞ്ഞു. പാർവതി വീഡിയോയിൽ പറഞ്ഞ കാര്യം തെറ്റാണെന്ന് പലരും അഭിപ്രായപ്പെട്ടു. കേരള സർക്കാർ പത്ത് ലക്ഷം രൂപയാണ് നൽകുന്നതെന്ന് പലരും മറുപടി കൊടുത്തു. താൻ പൈസ കൊടുത്തതിനെ കുറിച്ചല്ല, മരിച്ചവർക്ക് പകരം ആവില്ലല്ലോ പൈസ എന്നാണ് ഉദ്ദേശിച്ചതെന്നും പാർവതി പ്രതികരിച്ചു.