‘കിടിലം ഷോയിലെ അവതാരകയല്ലേ ഇത്! ലെഹങ്കയിൽ ഹോട്ട് ലുക്കിൽ നടി പാർവതി കൃഷ്ണ..’ – ഫോട്ടോസ് വൈറൽ

ടെലിവിഷൻ അവതരണ രംഗത്ത് സജീവമായി നിൽക്കുന്നവർക്ക് സിനിമ താരങ്ങളെ പോലെ ഒരുപാട് ആരാധകരെ ലഭിക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ ഇവർക്ക് ധാരാളം ഫോളോവേഴ്സും അതിലൂടെ ലഭിക്കുന്നുണ്ട്. ചിലർ മുമ്പുണ്ടായിരുന്ന അവതാരകരുടെ രീതിയിൽ തന്നെ അവതരണം ശൈലി തുടരാറുണ്ട്. മറ്റുചിലർ അവരുടേതായ അവതരണ ശൈലി കൊണ്ട് മലയാളികൾക്ക് ഇടയിൽ ശ്രദ്ധനേടിയെടുക്കാറുണ്ട്.

അത്തരത്തിൽ ഒരാളാണ് പാർവതി ആർ കൃഷ്ണ. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തുവരുന്ന കിടിലം എന്ന ഷോയുടെ അവതാരകയാണ് പാർവതി. ഷോർട്ട് ഫിലിമുകളിൽ നിന്ന് മോഡലിംഗ് രംഗത്ത് അവിടെ നിന്ന് ടെലിവിഷൻ സീരിയലുകളും ശേഷം സിനിമയിലും അഭിനയിച്ച ശേഷമാണ് പാർവതി അവതാരകയായി മാറുന്നത്. സൂര്യ ടി.വിയിലെ അമ്മ മാനസം എന്ന പരമ്പരയിലാണ് പാർവതി ആദ്യമായി അഭിനയിച്ചത്.

ഈശ്വരൻ സാക്ഷിയായി എന്ന പരമ്പരയിലെ വേഷം പാർവതിക്ക് ടെലിവിഷൻ മേഖലയിൽ ശ്രദ്ധനേടി കൊടുത്തു. മഹേഷ് നാരായണന്റെ മാലിക് എന്ന സിനിമയിൽ ഡോക്ടർ ഷെറിൻ എന്ന വളരെ പ്രധാനപ്പെട്ട ഒരു വേഷത്തിലും പാർവതി അഭിനയിച്ചിട്ടുണ്ട്. പത്തനംതിട്ട കോന്നി സ്വദേശിനിയായ പാർവതി വിവാഹിതയാണ്. ബാലഗോപാൽ എന്നാണ് ഭർത്താവിന്റെ പേര്. 2020-ൽ താരത്തിന് ഒരു മകനും ജനിച്ചു.

കിടിലം പ്രോഗ്രാമിൽ അവതാരകയായ ശേഷം പാർവതിയെ വ്യത്യസ്തമായ ഗെറ്റപ്പുകളിൽ ആരാധകർക്ക് കാണാൻ സാധിക്കാറുണ്ട്. ഇടയ്ക്ക് ഗ്ലാമറസ് ലുക്കിൽ പോലും അവതരിപ്പിക്കാറുണ്ട്. ഇപ്പോഴിതാ ലെഹങ്കയിൽ സ്റ്റൈലിഷ് ലുക്കിൽ തിളങ്ങിയതിന്റെ ഫോട്ടോസ് പങ്കുവച്ചിരിക്കുകയാണ് പാർവതി. അരുൺ ജിത്താണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ഉത്സവ് കൊച്ചിയുടെ ഔട്ട്ഫിറ്റിൽ ബിജു ജനാർദ്ദനനാണ് മേക്കപ്പ് ചെയ്തത്.