December 10, 2023

‘കടൽ തീരത്ത് ഹോട്ട് ലുക്കിൽ നടി പദ്മപ്രിയ, പഴയ ബീച്ച് ഫോട്ടോഷൂട്ട് പങ്കുവച്ച് താരം..’ – ഫോട്ടോസ് വൈറൽ

വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്കിൽ പ്രധാന വേഷത്തിൽ അഭിനയിച്ചുകൊണ്ട് കരിയർ ആരംഭിച്ച താരമാണ് നടി പദ്മപ്രിയ ജാനകിരാമൻ. മമ്മൂട്ടി നായികയായി കാഴ്ച എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് മലയാളത്തിലേക്ക് എത്തിയ പദ്മപ്രിയ പിന്നീട് കൂടുതൽ അഭിനയിച്ചതും മലയാളത്തിൽ തന്നെയാണ്. 2003-ൽ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് പദ്മപ്രിയ.

2003 മുതൽ 2017 വരെ പദ്മപ്രിയ സിനിമയിൽ സജീവമായി നിൽക്കുകയും ചെയ്തിരുന്നു. 2014-ൽ വിവാഹിതയായ പദ്മപ്രിയ വിവാഹ ജീവിതത്തിന് ശേഷം തന്റെ കരിയറുമായി മുന്നോട്ട് പോയിരുന്നു. തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി ഭാഷകളിൽ പദ്മപ്രിയ അഭിനയിച്ചിട്ടുണ്ട്. രാജമാണിക്യം, വടക്കുംനാഥൻ, കറു.ത്ത പക്ഷികൾ, പരദേശി, പഴശ്ശി രാജ, കാണാകണ്മണി, സീനിയേഴ്സ്, സ്‌നേഹവീട്, ഇയോബിന്റെ പുസ്തകം തുടങ്ങിയ സിനിമകളിൽ പദ്മപ്രിയ അഭിനയിച്ചിട്ടുണ്ട്.

അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം പദ്മപ്രിയ ഈ വർഷം വീണ്ടും അഭിനയത്തിലേക്ക് തിരിച്ചുവന്നിരിക്കുകയാണ്. ഒരു തെക്കൻ തല്ല് കേസ് എന്ന സിനിമയിലൂടെയാണ് പദ്മപ്രിയ മടങ്ങിയെത്തിയത്. ഇത് കൂടാതെ അഞ്ജലി മേനോന്റെ വണ്ടർ വുമൺ എന്ന സിനിമയിലും പദ്മപ്രിയ അഭിനയിച്ചിരുന്നു. 2 തവണ സംസ്ഥാന അവാർഡും ഒരു തവണ ദേശീയ അവാർഡും നേടിയിട്ടുണ്ട് താരം.

പദ്മപ്രിയ തന്റെ പഴയ ഒരു ഫോട്ടോഷൂട്ട് ഓർമ്മ പങ്കുവച്ചിരിക്കുകയാണ്. ഒരു കടൽ തീരത്ത് പാറക്കെട്ടുകൾക്ക് ഇടയിൽ കിടക്കുന്ന ഫോട്ടോസാണ് പദ്മപ്രിയ പോസ്റ്റ് ചെയ്തത്. നീല നിറത്തിലെ ഔട്ട് ഫിറ്റാണ് പദ്മപ്രിയ ധരിച്ചിരിക്കുന്നത്. നടിമാരായ പാർവതി തിരുവോത്ത്, വിഷ്ണു പ്രിയ, ഗായിക സയനോര ഫിലിപ്പ്, അവതാരക രഞ്ജിനി ഹരിദാസ് തുടങ്ങിയവർ ചിത്രങ്ങൾക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്.