ശ്രീനാഥ് ഭാസി, ആൻ ശീതൾ, ഗ്രേസ് ആന്റണി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമായ പടച്ചോനെ ഇങ്ങള് കാത്തോളീ ട്രെയിലർ പുറത്തിറങ്ങി. മലയാള സിനിമയിലേക്ക് വീണ്ടുമൊരു രാഷ്ട്രീയ ആക്ഷേപ ഹാസ്യ ചിത്രം കൂടി വരികയാണെന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാകുന്നു. ബിജിത് ബാല സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസി സഖാവ് ദിനേശൻ എന്ന റോളിലാണ് എത്തുന്നു.
കേരളത്തിലെ മൂന്ന് പ്രമുഖ പാർട്ടിക്കാരെയും നല്ല രീതിയിൽ തന്നെ വിമർശിക്കുന്ന തരത്തിലാണ് സിനിമയുടെ ട്രെയിലർ വന്നിരിക്കുന്നത് കൊണ്ട് തന്നെ ആർക്കും പ്രശ്നം ഉണ്ടാവാനും സാധ്യതയില്ല. ട്രെയിലറിൽ തന്നെ ഒരുപാട് പൊട്ടിച്ചിരിപ്പിക്കുന്ന രംഗങ്ങളും ഭാവങ്ങളുമുണ്ട്. പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷകൾ കൂട്ടുന്ന ഒരു ട്രെയിലർ ആണ്. സന്ദേശം പോലെയൊരു സിനിമ പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.
ഹരീഷ് കണാരൻ, അലെൻസിയർ, ജോണി ആന്റണി, വിജിലേഷ്, ദിനേശ് പ്രഭാകർ, മാമുക്കോയ, സുനിൽ സുഗത, നിർമൽ പാലാഴി, രസ്ന പവിത്രൻ, നിഷ മാത്യു തുടങ്ങിയ ഒരു നീണ്ട താരനിര തന്നെ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വെള്ളം, ഈ അടുത്തിടെ ഒ.ടി.ടിയിൽ ഇറങ്ങി മികച്ച അഭിപ്രായം നേടിയ അപ്പൻ എന്നീ സിനിമകൾക്ക് ശേഷം ടിനി ഹാൻഡ് പ്രൊഡക്ഷൻ നിർമിക്കുന്ന ചിത്രമാണ് ഇത്.
നി ഹാൻഡ് പ്രൊഡക്ഷൻസിന്റെ ജോസുകുട്ടി മഠത്തിൽ, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. ഷാൻ റഹ്മാനാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. വിഷ്ണു പ്രസാദാണ് ഛായാഗ്രഹണം. സണ്ണി വെയൻ അതിഥി വേഷത്തിൽ ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്. വൈകാതെ തന്നെ തിയേറ്ററുകളിൽ സിനിമ റിലീസാകുമെന്ന് ട്രൈലറിന്റെ അവസാനമുണ്ട്.