സ്വാഭാവികമായ അഭിനയ ശൈലികൊണ്ട് മലയാളികൾ നെഞ്ചിലേറ്റിയ അഭിനേതാവാണ് ഫഹദ് ഫാസിൽ. സംവിധായകന്റെ ഫാസിലിന്റെ മകനായ ഫഹദ് ഒരു പരാജയ ചിത്രത്തിലാണ് ആദ്യം അഭിനയിച്ചത്. അന്ന് തള്ളി പറഞ്ഞവർ രണ്ടാം വരവിലെ ഫഹദിന്റെ പ്രകടനം കണ്ടിട്ട് അത്ഭുതപ്പെട്ടിട്ടുണ്ട്. അതൊരിക്കൽ കൂടി തന്റെ ഏറ്റവും പുതിയ ചിത്രത്തിലൂടെ തെളിയിക്കാൻ ഒരുങ്ങുകയാണ് ഫഹദ് ഫാസിൽ.
ഇപ്പോഴിതാ സംവിധായകനായ സത്യൻ അന്തിക്കാടിന്റെ മകനായ അഖിൽ സത്യൻ ആദ്യമായി സംവിധാനം ചെയ്യുന്ന പാച്ചുവും അത്ഭുത വിളക്കും എന്ന സിനിമയിൽ ഫഹദ് നായകനാവുകയാണ്. ചിത്രത്തിന്റെ ടീസറും പോസ്റ്ററുകളും പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയിട്ടുണ്ടായിരുന്നു. സത്യന്റെ മറ്റൊരു മകൻ അനൂപും സംവിധായകനായി തുടക്കം കുറിച്ചിരുന്നു. ഒരു വീട്ടിൽ തന്നെ 3 സംവിധായകരായിരിക്കുകയാണ്.
അഖിലും പ്രേക്ഷകർക്ക് ഹിറ്റ് സമ്മാനിക്കുമെന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്. ഫഹദിന്റെ ഞാൻ പ്രകാശന് ശേഷമുള്ള ഒരു ഫീൽ ഗുഡ് മൂവി ആയിരിക്കും പാച്ചുവും അത്ഭുത വിളക്കും എന്ന് ട്രെയിലറിൽ നിന്ന് വ്യക്തവുമാണ്. ഇന്നസെന്റ് അഭിനയിച്ച അവസാന ചിത്രം കൂടിയാണ് ഇത്. അതുകൊണ്ട് തന്നെ തങ്ങളുടെ ഇഷ്ടതാരത്തിന്റെ അവസാന പ്രകടനം കാണാൻ പ്രേക്ഷകരും കാത്തിരിക്കുകയാണ്.
അഞ്ജന ജയപ്രകാശ് ആണ് ചിത്രത്തിൽ നായികയായി അഭിനയിക്കുന്നത്. മുകേഷ്, ഇന്ദ്രൻസ്, മോഹൻ അഗാഷെ, രമ്യ സുരേഷ്, അൽത്താഫ് സലിം, ഛായ കദം, വിജി വെങ്കിടേഷ്, ധ്വനി രാജേഷ്, അഭിരാം രാധാകൃഷ്ണൻ തുടങ്ങിയ താരങ്ങളും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാടാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജസ്റ്റിൻ പ്രഭാകരനാണ് സംഗീതം. ഏപ്രിൽ 28-നാണ് സിനിമ റിലീസ് ചെയ്യുന്നത്.