ഹാപ്പി വെഡിങ് എന്ന സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ സംവിധായകനാണ് ഒമർ ലുലു. സൂപ്പർതാരങ്ങൾ ഒന്നും തന്നെയില്ലാതെ സിനിമയെടുത്ത് അത് വലിയ ഹിറ്റാക്കി മാറ്റിയ സംവിധായകനായിരുന്നു ഒമർ. ആദ്യ സിനിമ തന്നെ അത്ര വലിയ ഹിറ്റായതോടെ മലയാളികൾ ഒമറിനെ ശ്രദ്ധിച്ചു തുടങ്ങിയത്. അതിന് ശേഷം ചങ്കസ് എന്ന ചിത്രം ഒമർ സംവിധാനം ചെയ്തു.
അതും തിയേറ്ററുകളിൽ വമ്പൻ ഹിറ്റായി മാറിയിരുന്നു. ഒരു അടാർ ലവ് ഇറക്കിയ ശേഷം മുതൽ ഒമറിന് മോശം സമയമാണ് സംഭവിക്കുന്നത്. അത്രയും മോശം സിനിമയെടുത്ത ഒമറിനെ ആളുകൾ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ വിമർശിച്ചിരുന്നു. അതിന് ശേഷം ധമാക്ക എന്ന ചിത്രം എടുത്ത ഒമറിന് വീണ്ടും പരാജയമായിരുന്നു ഫലമായി ലഭിച്ചു. വീണ്ടും ഒമർ ട്രോളുകളിൽ നിറഞ്ഞ് നിന്നു.
ഒമർ ലുലുവിന്റെ ഏറ്റവും പുതിയ പോസ്റ്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. ഫേസ്ബുക്കിൽ ഒരു സിനിമ ചർച്ച ചെയ്യുന്ന ഗ്രൂപ്പിനെ പറ്റിയായിരുന്നു ഒമറിന്റെ പോസ്റ്റ്. പക്ഷേ ആ പോസ്റ്റിലൂടെ ഒരു സംവിധായകനെ പേര് പറയാതെ കളിയാക്കിയിട്ടുണ്ട്. ഇതിന് മുമ്പും ഒമർ ലുലുവിൽ നിന്ന് ഇതുപോലെയുള്ള പ്രസ്താവനകളും കുറിപ്പുകളും ഉണ്ടായിട്ടുണ്ട്. ഒമർ സംവിധായകനായ ആഷിഖ് അബുവിനെ കുറച്ചാണ് പറഞ്ഞതെന്ന് ചിലർ കമന്റിലൂടെ പ്രതികരിച്ചിട്ടുണ്ട്.
“ഒരു ചീപീചീ അപാരത, രണ്ട് തവണ മമ്മൂക്കയുടെ ഡേറ്റ് കിട്ടിയിട്ടും രണ്ട് ആറ്റംബോം.ബ് പൊട്ടിച്ചവൻ അവർക്ക് സൂപ്പർ ഡയറക്ടർ, കുറച്ച് പുതുമുഖങ്ങളെ വച്ച് 2 ബോം.ബ് പൊട്ടിച്ച ഞാൻ അവർക്ക് മോശം സംവിധായകനും..”, എന്നായിരുന്നു ഒമറിന്റെ പോസ്റ്റ്. ഒമറിന് എതിരെ നിരവധി പേരാണ് കമന്റുകളിട്ടത്. ഒരു സംവിധായകൻ നിലയിൽ കുറച്ചുകൂടി പക്വത കാണിക്കാമെന്ന് ചിലർ അഭിപ്രായപ്പെട്ടു.