‘പുതിയ മേക്കോവറിൽ മലയാളികളെ ഞെട്ടിച്ച് നടി നൈല ഉഷ, സ്റ്റൈലിഷ് എന്ന് ആരാധകർ..’ – ഫോട്ടോസ് കാണാം

മമ്മൂട്ടിയുടെ നായികയായി കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയ താരമാണ് നടി നൈല ഉഷ. വിവാഹിതയായ ശേഷം അഭിനയ രംഗത്ത് എത്തിയ ഒരാളുകൂടിയാണ് നൈല. സിനിമയിൽ വരുന്നതിന് മുമ്പ് റേഡിയോയായി ജോലി ചെയ്തിരുന്ന ഒരാളാണ് നൈല. ഇപ്പോഴും അത് തുടരുന്നുണ്ട് താരം. 2013-ലായിരുന്നു നൈലയുടെ ആദ്യ ചിത്രം റിലീസ് ആയത്.

ആദ്യ ചിത്രത്തിനെക്കാൾ ജയസൂര്യയുടെ നായികയായുള്ള രണ്ടാമത്തെ ചിത്രമായിരുന്നു നൈലയുടെ പ്രേക്ഷകർക്ക് കൂടുതൽ ഇഷ്ടപ്പെട്ടത്. ‘പുണ്യാളൻ അഗർബത്തീസ്’ എന്ന സിനിമയായിരുന്നു അതിന് ശേഷം ഇറങ്ങിയത്. പിന്നീട് നിരവധി സിനിമകളിൽ നൈല നായികയായും സഹനടിയായും നൈല അഭിനയിച്ചിട്ടുണ്ട്. പാപ്പനാണ് ഏറ്റവും ഒടുവിലായി ഇറങ്ങിയ നൈലയുടെ ചിത്രം.

ഫയർമാൻ, പത്തേമാരി, പ്രേതം, ദിവാൻജിമൂല ഗ്രാൻഡ് പ്രിക്സ്, ലൂസിഫർ, പൊറിഞ്ചു മറിയം ജോസ്, പ്രിയൻ ഓട്ടത്തിലാണ് തുടങ്ങിയ സിനിമകളിൽ നൈല ഉഷ അഭിനയിച്ചിട്ടുണ്ട്. ദുൽഖറിന്റെ കിംഗ് ഓഫ് കൊത്തയിലാണ് നൈല ഉഷ ഇനിയും അഭിനയിക്കുന്നത്. 2007-ലായിരുന്നു നൈല ഉഷ വിവാഹിതയായത്. റോണ രാജൻ എന്നാണ് താരത്തിന്റെ ഭർത്താവിന്റെ പേര്. ആർണവ് എന്ന പേരിൽ ഒരു മകനുണ്ട്.

ഇൻസ്റ്റാഗ്രാമിൽ വളരെ സജീവമായി നിൽക്കുന്ന ഒരാളാണ് നൈല ഉഷ. അതെ സമയം കൈയിൽ കോഫീ ഗ്ലാസും പിടിച്ചിരിക്കുന്ന പുതിയ ഫോട്ടോ താരം പങ്കുവച്ചിട്ടുണ്ട്. ഹെയർ സ്റ്റൈലിൽ ഒരു ചേഞ്ചും ചിത്രങ്ങളിൽ കാണാൻ പറ്റും. കഴിഞ്ഞ ദിവസം ചായ കുടിക്കുന്ന ഒരു ഫോട്ടോയും നൈല പോസ്റ്റ് ചെയ്തിരുന്നു. ചായയ്ക്ക് ആണോ കോഫിക്കണോ കൂടുതൽ ഫാൻസെന്ന് തിരയുകയായിരുന്നു താരം.