December 11, 2023

‘കറുപ്പിൽ അടാർ ലുക്കിൽ തിളങ്ങി നടി നൈല ഉഷ, ഒരു രക്ഷയുമില്ലെന്ന് ആരാധകർ..’ – ഫോട്ടോസ് കണ്ടു നോക്കൂ

വിവാഹിതയായ ശേഷം സിനിമയിൽ നായികയായി തിളങ്ങിയിട്ടുള്ള താരങ്ങൾ മലയാള സിനിമയിൽ വളരെ കുറവാണ്. അങ്ങനെ തിളങ്ങിയിട്ടുള്ളവരുണ്ടെങ്കിൽ തന്നെ അവർ വിവാഹത്തിന് മുന്നേ തന്നെ സിനിമയിൽ എത്തിയിട്ടുള്ളവരായിരിക്കും. പക്ഷേ വിവാഹ ശേഷം സിനിമയിൽ അഭിനയിച്ചു തുടങ്ങിയ നായികമാർ അധികം മലയാളത്തിൽ ഇല്ല. അത്തരത്തിൽ ഒരാളാണ് മലയാളികൾക്ക് പ്രിയപ്പെട്ട നടി നൈല ഉഷ.

അതും മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചുകൊണ്ടാണ് നൈല സിനിമയിലേക്ക് എത്തുന്നത്. മമ്മൂട്ടിയുടെ കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലാണ് നൈല ആദ്യമായി അഭിനയിക്കുന്നത്. പ്രേക്ഷകർ കൂടുതൽ തിരിച്ചറിഞ്ഞ് തുടങ്ങിയ ജയസൂര്യയുടെ നായികയായി പുണ്യാളൻ അഗർബത്തീസിൽ അഭിനയിച്ച ശേഷമാണ്. ആ സിനിമ തിയേറ്ററുകളിൽ വലിയ വിജയം നേടിയ ചിത്രമായിരുന്നു.

2004-ൽ ദുബായിലേക്ക് പോയ നൈല ഉഷ, അവിടെ ഹിറ്റ് 96.7 എന്ന എഫ്.എം റേഡിയോ സ്റ്റേഷനിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയിരുന്നു. 2007-ലാണ് നൈല വിവാഹിതയാകുന്നത്. റോണ രാജൻ എന്നാണ് നൈലയുടെ ഭർത്താവിന്റെ പേര്. ആർണവ് എന്ന പേരിൽ ഒരു മകനും താരത്തിനുണ്ട്. 2013 നൈല സിനിമയിൽ സജീവമായി അഭിനയിച്ചു തുടങ്ങിയത്. ഒരുപിടി നല്ല സിനിമകളിൽ നൈല അഭിനയിച്ചിട്ടുണ്ട്.

സുരേഷ് ഗോപിയുടെ ഇപ്പോൾ തിയേറ്ററുകളിൽ കളക്ഷൻ വാരികൂട്ടികൊണ്ടിരിക്കുന്ന പാപ്പൻ ആണ് നൈലയുടെ അവസാനം ഇറങ്ങിയ ചിത്രം. കറുപ്പ് ഔട്ട് ഫിറ്റിൽ നൈല ചെയ്ത പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിട്ടുള്ളത്. ഇതുവരെ ഉള്ളതിൽ ഏറ്റവും മികച്ചത് എന്നാണ് ചിത്രങ്ങൾക്ക് വന്നിരിക്കുന്നത് കമന്റുകൾ. ബിക്കി ബോസാണ് ചിത്രങ്ങൾ എടുത്തത്.സാവന്ന ക്രീയേഷൻസ് ആണ് ഔട്ട്ഫിറ്റ്.