February 27, 2024

‘ഇത്രയും ഫാഷൻ സെൻസുള്ള മലയാള നടി വേറെയുണ്ടോ!! ഹോട്ട് ലുക്കിൽ നൈല ഉഷ..’ – ഫോട്ടോസ് വൈറൽ

സിനിമയിലേക്ക് ഏറെ വൈകി എത്തിയ താരമാണ് നടി നൈല ഉഷ. മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയ നൈല, വിവാഹ ശേഷം സിനിമയിൽ അഭിനയിച്ച ചുരുക്കം ചില നടിമാരിൽ ഒരാളാണ്. വിവാഹിതയാണെങ്കിൽ കൂടിയും നായികയായി തിളങ്ങിയ നൈല, ദുബൈയിൽ റേഡിയോ ജോക്കിയായി ജോലി ചെയ്തുവരികയായിരുന്നു. ആദ്യ സിനിമ പക്ഷേ അത്ര വിജയമായിരുന്നില്ല.

ജയസൂര്യയുടെ നായികയായി അഭിനയിച്ച പുണ്യാളൻ അഗർബത്തീസ് ആയിരുന്നു നൈലക്ക് സിനിമയിൽ ശ്രദ്ധനേടി കൊടുത്തത്. അഭിനയത്തിലേക്ക് തിരിഞ്ഞെങ്കിലും തന്റെ ദുബായ് ആർ.ജെ ജോലി കളയാൻ നൈല തയാറായിരുന്നില്ല. അവധി എടുത്ത് വന്നായിരുന്നു നൈല ഷൂട്ടിങ്ങിൽ സജീവമായത്. 2007-ലായിരുന്നു നൈല വിവാഹിതയായത്. 2013-ലാണ് നൈല സിനിമയിൽ അഭിനയിച്ച് തുടങ്ങിയത്.

ഒരു മകനും താരത്തിനുണ്ട്. സുരേഷ് ഗോപിയുടെ ഭാര്യയുടെ റോളിൽ അഭിനയിച്ച പാപ്പനാണ്‌ നൈലയുടെ അവസാനമായി പുറത്തിറങ്ങിയത്. ഇനി വരാനുള്ളത് ദുൽഖറിന്റെ കിംഗ് ഓഫ് കൊത്ത എന്ന ചിത്രമാണ്. കഴിഞ്ഞ വർഷം തന്നെ പ്രിയൻ ഓട്ടത്തിലാണ് എന്ന സിനിമയിലും നൈല അഭിനയിച്ചിരുന്നു. ടെലിവിഷൻ അവതാരകയായും മലയാളി പ്രേക്ഷകർക്ക് ഇടയിൽ പ്രിയങ്കരിയാണ് നൈല ഉഷ.

മുപ്പത്തിയെട്ടുകാരിയായ നൈല മലയാള സിനിമയിലെ ഫാഷൻ സെൻസുള്ള നായികമാരിൽ ഒരാളാണ്. അത് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് താരം. ദുബൈയിലെ ഒരു റെസ്റ്റോറന്റിൽ സുഹൃത്തുകൾക്ക് ഒപ്പം സമയം ചിലവിടുന്ന ചിത്രങ്ങൾ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ സ്റ്റോറിയായി നൈല പങ്കുവച്ചിരുന്നു. അതിൽ നൈല ധരിച്ചിരിക്കുന്ന ഔട്ട് ഫിറ്റും ലുക്കും തന്നെയാണ് നൈലയെ വ്യത്യസ്തയാക്കുന്നത്.