മമ്മൂട്ടിയുടെ നായികയായി കുഞ്ഞനന്തന്റെ കട എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് സിനിമ മേഖയിലേക്ക് എത്തിയ താരമാണ് നടി നൈല ഉഷ. അതിന് മുമ്പ് തന്നെ നൈല ഒരു റേഡിയോ ജോക്കിയായി തിളങ്ങി നിൽക്കുന്ന ഒരാളാണ്. 2004-ൽ ദുബൈയിലേക്ക് പോയ താരം അവിടെ റേഡിയോ ജോക്കിയായി ജോലി ആരംഭിച്ചിരുന്നു. പിന്നീട് 2007-ൽ നൈല വിവാഹിതയായി. വിവാഹശേഷവും നൈല തന്റെ പ്രൊഫഷനിൽ തന്നെ തുടർന്നു.
2013-ലാണ് മമ്മൂട്ടിയുടെ നായികയായി അഭിനയിക്കാൻ നൈലയ്ക്ക് അവസരം ലഭിക്കുന്നത്. പക്ഷെ ആ സിനിമ തിയേറ്ററുകളിൽ അത്ര വിജയമായിരുന്നില്ല. പിന്നീട് ജയസൂര്യയുടെ നായികയായി പുണ്യാളൻ അഗർബത്തീസ് എന്ന സിനിമയിൽ അഭിനയിച്ച ശേഷമാണ് നൈല ശ്രദ്ധനേടുന്നത്. പിന്നീട് ഇങ്ങോട്ട് നൈല നിരവധി സിനിമകളിൽ നായികയായും സഹനടിയായുമൊക്കെ അഭിനയിച്ചുകൊണ്ടേയിരുന്നു.
പൊറിഞ്ചു മറിയം ജോസ് എന്ന സിനിമയിലെ വേഷം നൈലയ്ക്ക് ഒരുപാട് ആരാധകരെ നേടിക്കൊടുത്തു. ലൂസിഫറിലൂടെ ജനലക്ഷങ്ങളാണ് നൈലയുടെ പ്രകടനം കണ്ടത്. ടെലിവിഷൻ ഷോകളിലും നൈല അവതാരകയായി തിളങ്ങിയിരുന്നു. ഈ ഓണം റിലീസായി ഇറങ്ങിയ കിംഗ് ഓഫ് കൊത്തയിലാണ് നൈല അവസാനമായി അഭിനയിച്ചത്. വളരെ പ്രധാനപ്പെട്ട ഒരു വേഷത്തിലാണ് നൈല അതിൽ അഭിനയിച്ചത്.
സമൂഹ മാധ്യമങ്ങളിലും ഒരുപാട് സജീവമായ നൈലയുടെ ഇന്തോനേഷ്യയിലെ ബാലി എന്ന സ്ഥലത്ത് അവധി ആഘോഷിക്കാൻ പോയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നൈല തന്റെ കൂട്ടുകാരികൾക്ക് ഒപ്പമാണ് അവധി ആഘോഷിക്കാൻ പോയത്. അവിടെ നിന്നുള്ള ഗ്ലാമറസ് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്. ഷോർട്സിലും ഹോട്ട് ലുക്കിലും നൈല ചിത്രങ്ങളിൽ തിളങ്ങി.