February 27, 2024

‘ചെറായിയിലെ സൂര്യാസ്തമയം!! സായാഹ്നം ബീച്ചിൽ ചിലവഴിച്ച് നടി നൈല ഉഷ..’ – ഫോട്ടോസ് വൈറലാകുന്നു

ദുബൈയിൽ റേഡിയോ ജോക്കിയായി ജോലി ചെയ്ത സിനിമയിലേക്ക് ഒരുപാട് വൈകിയെത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ ഒരാളാണ് നടി നൈല ഉഷ. ദുബൈയിലെ ഹിറ്റ് 96.7-ൽ റേഡിയോ ജോക്കിയായി 2004-ൽ ജോലി ആരംഭിച്ച നൈല 2007-ൽ വിവാഹിതയാവുകയും അതിന് ശേഷം 2013-ൽ സിനിമയിൽ നായികയായി അരങ്ങേറി അഭിനയ രംഗത്തും ചുവടുറപ്പിക്കുകയും ചെയ്ത ഒരാളാണ്.

മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചാണ് നൈല കരിയർ ആരംഭിച്ചത്. ആ സിനിമ വലിയ വിജയം നേടിയില്ലെങ്കിലും അതെ വർഷം തന്നെ പുറത്തിറങ്ങിയ പുണ്യാളൻ അഗർബത്തീസിൽ ജയസൂര്യയുടെ നായികയാവുകയും അത് ഹിറ്റാവുകയും ചെയ്തിരുന്നു. പിന്നീട് ഒന്നിന് പിറകെ ഒന്നായി സിനിമകൾ താരത്തെ തേടി വന്നുകൊണ്ടേയിരുന്നു. ടെലിവിഷൻ ഷോകളിൽ അവതാരകയായും നൈല തിളങ്ങി.

ഗ്യാങ്‌സ്റ്റർ, പത്തേമാരി, പ്രേതം, ലൂസിഫർ തുടങ്ങിയ സിനിമകളിൽ അഭിനയിച്ച നൈലയ്ക്ക് പൊറിഞ്ചു മറിയം ജോസിലൂടെ ഏറെ വ്യത്യസ്തമായ റോളിൽ അഭിനയിക്കാൻ അവസരം ലഭിക്കുകയും പ്രേക്ഷകരുടെ മനസ്സിൽ കൂടുതൽ പ്രിയങ്കരിയായി മാറുകയും ചെയ്തു. ഈ കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ പ്രിയൻ ഓട്ടത്തിൽ എന്ന സിനിമയാണ് നൈലയുടെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം.

പുതിയ ചിത്രമായ കുഞ്ഞമ്മിണീസ് ഹോസ്പിറ്റലിന്റെ ഷൂട്ടിംഗ് ഈ കഴിഞ്ഞ ദിവസം ആരംഭിച്ചു. അതുകൊണ്ട് തന്നെ താരം ഇപ്പോൾ കേരളത്തിലാണ് ഉള്ളത്. ചെറായി ബീച്ചിൽ സമയം ചിലവഴിക്കുന്നതിന്റെ ചിത്രങ്ങൾ തന്റെ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. “ചെറായിയിലെ സൂര്യാസ്തമയം.. സായാഹ്നം ഈ ബീച്ചിനും ബേബിക്കും ഒപ്പം..”, നൈല പോസ്റ്റിന് ഒപ്പം കുറിച്ചു.