ടെലിവിഷൻ സീരിയലുകളിൽ അഭിനയിക്കുന്ന താരങ്ങൾക്ക് സിനിമയിൽ അഭിനയിക്കുന്നവരെ പോലെ തന്നെ ഒരുപാട് ആരാധകരെ ലഭിക്കാറുണ്ട്. അവർ ഒരു ചെറിയ ഇടവേള എടുക്കുമ്പോൾ പോലും അവരുടെ തിരിച്ചുവരവ് ചോദിച്ച് മലയാളി പ്രേക്ഷകർ സമൂഹ മാധ്യമങ്ങളിൽ കമന്റുകൾ ഇടാറുണ്ട്. സൂര്യ ടിവിയിലെ കല്യാണി എന്ന പരമ്പരയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ ഒരാളാണ് നടി നിയ രഞ്ജിത്ത്.
വിവാഹിത, സ്നേഹജാലം, അമ്മ തുടങ്ങിയ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. 2009-ലായിരുന്നു നിയയുടെ വിവാഹം. സോഫ്റ്റ് വെയർ എഞ്ചിനീയറായ രഞ്ജിത്തുമായി വിവാഹിതയായ നിയയ്ക്ക് രണ്ട് മക്കളുമുണ്ട്. വിവാഹിതയായ ശേഷം പതിയ സീരിയലുകളിൽ നിന്ന് വിട്ടുനിന്നു നിയ. പിന്നീട് ഭർത്താവിനും കുടുംബത്തിനും ഒപ്പം ലണ്ടനിലേക്ക് പോയ താരം അവിടെ നിന്നുള്ള വിശേഷങ്ങൾ പങ്കുവെക്കാറുണ്ടായിരുന്നു.
ഈ അടുത്തിടെയാണ് ലണ്ടൻ ജീവിതം അവസാനിപ്പിച്ച് തിരിച്ചു നാട്ടിലേക്ക് മടങ്ങിയത്. വീണ്ടും ഇനി സീരിയലുകളിൽ സജീവമാകുമെന്നാണ് താരത്തിന്റെ ആരാധകർ പ്രതീക്ഷിക്കുന്നത്. ഇതിനിടയിലാണ് കൊച്ചി ലുലു മാളിൽ വച്ച് തനിക്ക് ഒപ്പം അഭിനയിച്ച ഒരു താരത്തെ യാദർശ്ചികമായി നിയ കാണുന്നത്. അമ്മ സീരിയലിൽ നിയയ്ക്ക് ഒപ്പം പ്രധാന വേഷത്തിൽ അഭിനയിച്ച നടി ശ്രീകല ശശിധരനെയാണ് താരം കണ്ടത്.
പത്ത് വർഷം മുമ്പ് സീരിയലിന്റെ ലൊക്കേഷനിൽ എടുത്ത ഫോട്ടോയും ഇപ്പോഴുള്ള ഫോട്ടോയും നിയ പങ്കുവച്ചു. “2014.. 2024.. സമയം പറക്കുന്നു..”, നിയ രഞ്ജിത്ത് കുറിച്ചു. നിയ അന്നത്തെ വച്ചുനോക്കുമ്പോൾ കൂടുതൽ ചെറുപ്പവുമായത് പോലെ തോന്നുന്നുവെന്നും ശ്രീകലയ്ക്ക് അന്നും ഇന്നും ഒരു മാറ്റവുമില്ല ശാലീന സുന്ദരി എന്നും ആരാധകർ കമന്റുകൾ ഇടുകയും ചെയ്തു. 2014-ലായിരുന്നു ഇരുവരും ഒരുമിച്ച് അമ്മ സീരിയലിൽ അഭിനയിച്ചത്.