ഹോളിവുഡിൽ ധാരാളം ടൈം ട്രാവൽ സിനിമകളും സീരീസുകളും ഒരുപാട് ഇറങ്ങുന്നത് നമ്മൾ കാണാറുണ്ട്. പലതും കണ്ട് കിളിപോയി ഇരിക്കാറുള്ള പ്രേക്ഷകരാണ് നമ്മൾ എന്നതും സത്യം. തമിഴിൽ സൂര്യയുടെ 24 എന്ന ചിത്രം ഇറങ്ങിയ ശേഷമാണ് മലയാളികൾ കൂടുതലായി ടൈം ട്രാവൽ സിനിമകളും സീരീസുകളും കാണാൻ തുടങ്ങിയത്. പണ്ട് നടന്ന സന്ദർഭങ്ങളിലേക്കോ കാലഘട്ടത്തിലേക്കോ പോവുന്നതാണ് ടൈം ട്രാവൽ സിനിമകൾ.
മലയാളത്തിൽ ഇതുവരെ ഒരു ടൈം ട്രാവൽ സിനിമയില്ല എന്ന പ്രേക്ഷകരുടെ വിഷമത്തിന് അവസാനം ഉണ്ടായിരിക്കുകയാണ്. വെറുമൊരു ടൈം ട്രാവൽ അല്ല അതിനോടൊപ്പം കുറച്ച് ഫാന്റസി കൂടി ചേർത്താണ് ഇറങ്ങാൻ പോവുന്നത്. നിവിൻ പൊളി, ആസിഫ് അലി എന്നിവരെ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന മഹാവീര്യർ എന്ന സിനിമയാണ് ടൈം ട്രാവൽ ഫാന്റസി ഗണത്തിൽ എത്തുന്നത്.
എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന മഹാവീര്യറിന്റെ ട്രെയിലർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. കോമഡിക്ക് കൂടി പ്രാധാന്യം നൽകുന്ന ചിത്രമാണ് മഹാവീര്യർ. രാജഭരണ കാലത്ത് നടക്കുന്നതും അതുപോലെ ഒരു കോടതി മുറിയിൽ നടക്കുന്നതുമായ സംഭവങ്ങളാണ് ട്രെയിലറിൽ കാണിച്ചിരിക്കുന്നത്. ലാൽ, സിദ്ധിഖ്, ലാലു അലക്സ്, സുധീർ കരമന, മേജർ രവി, പ്രജോദ് കലാഭവൻ, മല്ലിക സുകുമാരൻ തുടങ്ങിയ ഒരുപിടി താരങ്ങളും സിനിമയിൽ അഭിനയിക്കുന്നുണ്ട്.
മിക്കവാറും വേറിട്ട ഗെറ്റപ്പിലാണ് എത്തുന്നത്. ഷാൻവി ശ്രീവാസ്തവയാണ് ചിത്രത്തിൽ നായികയായി അഭിനയിക്കുന്നത്. പോളി ജൂനിയർ പിച്ചേഴ്സും ഇന്ത്യൻ മൂവി മേക്കേഴ്സും എന്ന ബാനറുകളുടെ കീഴിൽ നിവിൻ പൊളിയും പി.എസ് ഷംനാസും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. ജൂലൈ 21-നാണ് സിനിമ തിയേറ്ററുകളിൽ റിലീസിന് ഒരുങ്ങുന്നത്. പ്രേക്ഷകർ ഏറെ ഉറ്റുനോക്കുന്ന ചിത്രം കൂടിയാണ് ഇത്.