‘വെറൈറ്റി ഔട്ട്ഫിറ്റിൽ ഓണം ഷൂട്ട്!! തനി നാടൻ പെണ്ണായി റീൽസ് താരം നിവേദ്യ ശങ്കർ..’ – ഫോട്ടോസ് വൈറൽ

സിനിമ-സീരിയൽ താരങ്ങൾക്ക് ലഭിക്കുന്ന അതെ പിന്തുണയും സ്നേഹവും സോഷ്യൽ മീഡിയയിലൂടെ വളർന്ന് വരുന്ന താരങ്ങൾക്ക് ഇപ്പോൾ ലഭിക്കാറുണ്ട്. ഒരുപക്ഷേ ഇവരേക്കാൾ അധികം ഫോളോവേഴ്സിനെയും ഈ കൂട്ടർക്ക് ലഭിക്കുന്ന കാഴ്ചയും മലയാളികൾ കണ്ടിട്ടുണ്ട്. ടിക്-ടോകിലൂടെയാണ് പലരും ഇതിന് തുടക്കം കുറിക്കുന്നത്. ടിക്-ടോക് ബാൻ ചെയ്തപ്പോൾ റീൽസിലേക്ക് മടങ്ങിയ താരങ്ങളാണ് പലരും.

റീൽസ് ഇൻസ്റ്റാഗ്രാമിന്റെ ഭാഗമായതിന് ശേഷമാണ് ഇവർക്ക് ഫോളോവേഴ്സിനെ കൂടുതലായി ലഭിച്ചു തുടങ്ങിയത്. ഇൻസ്റ്റാഗ്രാമിലെ റീൽസിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ ഒരു പെൺകുട്ടിയാണ് നിവേദ്യ ആർ ശങ്കർ. പേര് കേൾക്കുമ്പോൾ തന്നെ മലയാളികൾക്ക് ഇപ്പോൾ ആളെ മനസ്സിലാവും. വെറും പതിനാലാം വയസ്സിൽ തന്നെ ഒരുപാട് ആരാധകരുള്ള താരമായി നിവേദ്യ മാറി കഴിഞ്ഞിട്ടുണ്ട്.

ഇൻസ്റ്റാഗ്രാമിൽ ഏകദേശം 2.8 മില്യൺ ഫോളോവേഴ്സാണ് നിവേദ്യയ്ക്കുള്ളത്. കേരളത്തിൽ റീൽസ് ചെയ്യുന്നവരിൽ ഇത്രത്തോളം ഫോളോവേഴ്സുള്ള മറ്റൊരു താരമുണ്ടോ എന്നത് സംശയമാണ്. ഒറ്റയ്ക്കും സഹോദരിക്കും ഒപ്പമാണ് നിവേദ്യ റീൽസ് ചെയ്യാറുള്ളത്. കേരളത്തിൽ നിന്ന് മാത്രമല്ല നിവേദ്യയ്ക്ക് ആരാധകരുള്ളത്. തെന്നിന്ത്യയിൽ ഒട്ടാകെ ആരാധകരുള്ള നിവേദ്യക്ക് ധാരാളം ഫാൻ പേജുകളുമുണ്ട്.

ക്യൂട്ട് ഭാവങ്ങളും ചിരിയും ബ്ലൂപെഴ്സും ഒക്കെ നിറഞ്ഞതാണ് നിവേദ്യയുടെ റീൽസുകൾ. അതെ സമയം നിവേദ്യ ഓണത്തിന് ചെയ്ത ഒരു വെറൈറ്റി ഔട്ട്ഫിറ്റിലുള്ള ഫോട്ടോഷൂട്ടാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഓണത്തിന് ഇടാൻ പറ്റിയ ഡ്രസ്സ് എന്നൊക്കെ ചില കമന്റുകൾ വന്നിട്ടുണ്ടെങ്കിൽ ധാരാളം ലൈക്കുകൾ താരത്തിന് ലഭിച്ചിട്ടുണ്ട്. അഭിഷേക് മംഗ്ലാവിലാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.