‘യാ മോനെ!! സ്റ്റൈലിഷ് മേക്കോവറിൽ നിത്യയും മകളും!! ചേച്ചിയും അനിയത്തിയും ആണോ എന്ന് ആരാധകർ..’ – വീഡിയോ വൈറൽ

അഭിനയിച്ച ആദ്യ ചിത്രത്തിലെ പ്രകടനം കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടുന്ന ഒരുപാട് താരങ്ങളെ കുറിച്ച് നമ്മുക്ക് അറിയാം. ചിലർ ആ ഒരു സിനിമയിൽ മാത്രമേ അഭിനയിച്ചിട്ടുണ്ടാവുകയുള്ളൂ. മറ്റു ചിലർ വേറെയും സിനിമകൾ ചെയ്താലും ആദ്യ സിനിമയിലെ കഥാപാത്രത്തിലൂടെ തന്നെയായിരിക്കും അറിയപ്പെടുന്നത്. അവരെ ഇന്നും പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്ന അത്തരം റോളുകളിലും ആയിരിക്കും.

ദിലീപ് നായകനായ ‘ഈ പറക്കും തളിക’ എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയ താരമാണ് നിത്യദാസ്. അതിന് ശേഷം നിത്യ കുറെ സിനിമകളിൽ അഭിനയിച്ചിരുന്നു. പക്ഷേ പറക്കും തളികയിലെ ‘വാസന്തി'(ബാസന്തി) എന്ന കഥാപാത്രമാണ് നിത്യയുടെ പേര് കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത്.

വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയിരുന്നു നിത്യദാസ്. 15 വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം ഇപ്പോൾ. പള്ളിമണി എന്ന ചിത്രത്തിലൂടെയാണ് നിത്യദാസ് തിരിച്ചുവരുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം ഫ്ലാവേഴ്സ് ടി.വിയിലെ സ്റ്റാർ മാജിക്കിൽ അതിഥിയായി എത്തിയതോടെയാണ് നിത്യയെ പ്രേക്ഷകർ വീണ്ടും കാണുന്നത്. അതിൽ വന്ന ശേഷം സോഷ്യൽ മീഡിയയിൽ കൂടുതൽ താരം സജീവമായി.

നിത്യയുടെ മകൾ നൈനയും അമ്മയ്ക്ക് ഒപ്പം ശ്രദ്ധനേടാൻ തുടങ്ങി. സ്റ്റാർ മാജിക്കിന്റെ വേദിയിൽ നൈനയും വന്നിരുന്നു. ഇരുവരും ഒരുമിച്ചുള്ള ഡാൻസ് വീഡിയോസും ഫോട്ടോസുമെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ നിത്യ മകൾക്ക് ഒപ്പം പങ്കുവച്ച വീഡിയോയാണ് വൈറലാവുന്നത്. സ്റ്റൈലിഷ് ലുക്കിൽ നിന്ന് നാടൻ ലുക്കിലേക്ക് മാറുന്ന വീഡിയോയാണ് ഇത്. ഇരുവരും സുന്ദരികളായിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്.