December 11, 2023

‘മകളെക്കാൾ ചെറുപ്പമായി വരികയാണല്ലോ!! മകൾക്ക് ഒപ്പം ക്യൂട്ട് ലുക്കിൽ നടി നിത്യ ദാസ്..’ – വീഡിയോ കാണാം

മലയാളത്തിലെ എക്കാലത്തെയും മികച്ച സൂപ്പർഹിറ്റ് കോമഡി സിനിമകളിൽ ഒന്നാണ് ഈ പറക്കും തളിക. ദിലീപ് നായകനായി അഭിനയിച്ച ചിത്രത്തിൽ നായികയായി പുതുമുഖമായി എത്തിയ നിത്യാദാസ് ആയിരുന്നു. ആ വർഷം ഇറങ്ങിയ സിനിമകളിൽ കളക്ഷനുകളിൽ രണ്ടാമത്തെ എത്തുകയും ചെയ്തിരുന്നു. ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ്, ഒടുവിൽ ഉണ്ണികൃഷ്ണൻ, സലിം കുമാർ തുടങ്ങിയ താരങ്ങളും അതിൽ അഭിനയിച്ചിട്ടുണ്ടായിരുന്നു.

നായികയായി ആദ്യ സിനിമയിൽ തന്നെ മിന്നും പ്രകടനം കാഴ്ചവച്ച നിത്യ ദാസിന് ഒരുപാട് ആരാധകരെയും ലഭിച്ചു. പിന്നീട് നിരവധി സിനിമകളിൽ നായികയായും സഹനടിയായുമെല്ലാം നിത്യ അഭിനയിച്ചിട്ടുണ്ട്. ഈ പറക്കും തളിക കഴിഞ്ഞാൽ പ്രേക്ഷകർ നിത്യയുടെ ഏറ്റവും ഓർത്തിരിക്കുന്ന ചിത്രം മോഹൻലാൽ നായകനായ ബാലേട്ടൻ ആയിരിക്കും. അതിൽ മോഹൻലാലിന്റെ സഹോദരി വേഷത്തിലാണ് അഭിനയിച്ചത്.

2007-ൽ ഗുരുവായൂരിൽ വച്ച് അരവിന്ദ് സിംഗ് ജംവാലുമായി വിവാഹിതയായ നിത്യ ദാസ് സിനിമയിൽ നിന്ന് ബ്രേക്ക് എടുക്കുകയും ചെയ്തു. രണ്ട് മക്കളും താരത്തിനുണ്ട്. ഇതിനിടയിൽ തമിഴിലും മലയാളത്തിലും ചില സീരിയലുകളിൽ നിത്യ ദാസ് അഭിനയിച്ചിട്ടുണ്ടായിരുന്നു. 15 വർഷങ്ങൾക്ക് ശേഷം നിത്യ ദാസ് വീണ്ടും സിനിമയിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ്. പള്ളിമണി എന്ന ചിത്രത്തിലൂടെയാണ് മടങ്ങിവരവ്.

View this post on Instagram

A post shared by Mallu Actress (@kerala_girlz)

സിനിമയുടെ ഓഡിയോ ലോഞ്ച് ഈ കഴിഞ്ഞ ദിവസം ലുലു മാളിൽ വച്ച് നടന്നിരുന്നു. ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടി നിത്യദാസും മകളും എത്തിയപ്പോഴുള്ള ലുക്കിലെ വസ്ത്രങ്ങളിലുള്ള ഒരു വീഡിയോ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ്. മകളെക്കാൾ ചെറുപ്പമായി വരികയാണല്ലോ അമ്മ എന്നായിരുന്നു ആരാധകരുടെ കണ്ടെത്തൽ. പീച്ച് സ്കർട്ടിലും ടോപ്പിലുമാണ് നിത്യദാസ് തിളങ്ങിയത്.