മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു കോമഡി സിനിമയാണ് ‘ഈ പറക്കും തളിക’. ദിലീപ് നായകനായ സിനിമയിൽ ഓർത്ത് ഓർത്ത് ചിരിക്കാൻ സാധിക്കുന്ന ഒരുപാട് കോമഡി രംഗങ്ങളുണ്ട്. ഒരു ബസുമായി ചുറ്റിപറ്റി നടക്കുന്ന സംഭവങ്ങളാണ് സിനിമയിൽ കാണിച്ചിരിക്കുന്നത്. താമരാക്ഷൻപിള്ളയും ഉണ്ണിയും വീരപ്പൻ കുറുപ്പും സുന്ദരനുമെല്ലാം ഇന്നും മലയാളികൾ ഓർത്തിക്കുന്ന കഥാപാത്രങ്ങളാണ്.
ആ വർഷം ഇറങ്ങിയ സിനിമകളിൽ ഏറ്റവും കളക്ഷൻ നേടിയ രണ്ടാമത്തെ സിനിമയായി അത് മാറുകയും ചെയ്തിരുന്നു. ഒരു പുതുമുഖ നായികയെ ആയിരുന്നു സിനിമയിൽ സംവിധായകൻ അവതരിപ്പിച്ചത്. ഒരു പുതുമുഖ താരമാണെന്ന് യാതൊരു തോന്നലും പ്രേക്ഷകർക്ക് തോന്നിപ്പിക്കാത്ത വിധത്തിലുള്ള പ്രകടനമായിരുന്നു അത് അവതരിപ്പിച്ച നിത്യാദാസും പുറത്തെടുത്തത്.
ഗായത്രി ദേവി/ ബാസന്തി എന്ന റോളിലാണ് നിത്യദാസ് അതിൽ അവതരിപ്പിച്ചത്. ഇന്നും ബാസന്തി എന്ന റോളിൽ തന്നെയാണ് നിത്യാദാസ് പ്രേക്ഷകർക്ക് ഇടയിൽ അറിയപ്പെടുന്നത്. ആ സിനിമയ്ക്ക് ശേഷം നിരവധി സിനിമകളിൽ നിത്യദാസ് നായികയായും സഹനടിയായും അഭിനയിച്ചിട്ടുണ്ട്. വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന് ഇടയ്ക്ക് സീരിയലുകളിൽ മാത്രം താരം അഭിനയിച്ചരുന്നു.
വീണ്ടും സിനിമയിലേക്ക് മടങ്ങിവരാൻ ഒരുങ്ങുകയാണ് താരം. ഇൻസ്റ്റാഗ്രാമിൽ സജീവയായ നിത്യദാസിനെ കൂടുതലും കാണാൻ കഴിയുന്നത് മകൾ നൈനയ്ക്ക് ഒപ്പമാണ്. മകൾക്കൊപ്പം നൃത്തം ചെയ്യുന്ന ഒരു വീഡിയോ ഏറെ നാളുകൾക്ക് ശേഷം നിത്യദാസ് പോസ്റ്റ് ചെയ്തിരിക്കുകയാണ്. ഇംഗ്ലീഷ് സോങ്ങിന് സ്റ്റൈലിഷ് ലുക്കിൽ ഇരുവരും ഡാൻസ് ചെയ്യുമ്പോൾ മകളേക്കാൾ ചെറുപ്പം അമ്മയ്ക്ക് തോന്നുന്നുവെന്ന് പലരും കമന്റും ചെയ്തിട്ടുണ്ട്.