മലയാളത്തിൽ ഇറങ്ങിയതിൽ മികച്ച കോമഡി സിനിമകളിൽ ഒന്നായിരുന്നു ഈ പറക്കും തളിക. ദിലീപ് നായകനായി അഭിനയിച്ച ഈ ചിത്രത്തിൽ ഒരു പൊളിഞ്ഞ പ്രൈവറ്റ് ബസും അതെ ചുറ്റിപറ്റി നടക്കുന്ന സംഭവങ്ങളും കാണിച്ചുകൊണ്ടുള്ള ഒരു കഥയായിരുന്നു. മലയാളികളുടെ മനസ്സിൽ ഇന്നും ഈ പറക്കും തളികയിലെ താമരാക്ഷൻപിള്ള ബസും അതിലെ കഥാപാത്രങ്ങളും തങ്ങിനിൽക്കുന്നുണ്ട്.
പുതുമുഖമായി എത്തിയ നിത്യാദാസ് ആയിരുന്നു സിനിമയിൽ നായികയായി തിളങ്ങിയത്. ആദ്യ സിനിമ ആണെന്ന് തോന്നിപ്പിക്കാത്ത വിധത്തിലുള്ള പ്രകടനമായിരുന്നു നിത്യയിൽ നിന്ന് പ്രേക്ഷകർക്ക് കാണാൻ സാധിച്ചത്. അതിന് ശേഷം നിത്യ ഒരുപാട് സിനിമകളിൽ നായികയായും സഹനടിയായുമൊക്കെ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്നത് ഈ പറക്കും തളികയിലെ ബാസന്തിയിലൂടെയാണ്.
നരിമാൻ, കുഞ്ഞിക്കൂനൻ, കണ്മഷി, ബാലേട്ടൻ, ചൂണ്ട, കഥാവശേഷൻ, ഹൃദയത്തിൽ സൂക്ഷിക്കാൻ, നഗരം, സൂര്യകിരീടം തുടങ്ങിയ സിനിമകളിൽ നിത്യദാസ് അഭിനയിച്ചിട്ടുണ്ട്. 15 വർഷങ്ങൾക്ക് ശേഷം നിത്യദാസ് വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തുന്ന പള്ളിമണി എന്ന സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയായി ഇരിക്കുകയാണ്. നിത്യാദാസിന്റെ അതിശക്തമായ ഒരു തിരിച്ചുവരവ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ട്.
സീരിയലുകളിൽ ഇതിനിടയിൽ സജീവമായിരുന്ന നിത്യാദാസ് സോഷ്യൽ മീഡിയയിലും വളരെ ആക്ടിവ് ആയിട്ടുള്ള ഒരാളാണ്. നിത്യദാസ് ദീപാവലി പ്രമാണിച്ച് ചുവപ്പ് സാരിയിൽ തിളങ്ങിയ മനോഹരമായ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ്. ആത്മയുടെ സാരിയാണ് നിത്യാദാസ് ഇട്ടിരിക്കുന്നത്. അഞ്ജലി വിനോദാണ് സ്റ്റൈലിംഗ് ചെയ്തത്. കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്.