ഈ പറക്കും തളിക എന്ന സൂപ്പർഹിറ്റ് കോമഡി ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയ നടിയാണ് നിത്യ ദാസ്. അതിലെ ബാസന്തി എന്ന കഥാപാത്രമായി തകർത്ത് അഭിനയിച്ച നിത്യ ദാസ് ഇന്നും ആ കഥാപാത്രത്തിലൂടെയാണ് അറിയപ്പെടുന്നത്. അതിന് ശേഷം നിരവധി സിനിമകളിൽ നായികയായും സഹനടിയായുമെല്ലാം അഭിനയിച്ചിട്ടുണ്ടെങ്കിലും ബാസന്തിയാണ് പ്രേക്ഷകർക്ക് പെട്ടന്ന് മനസ്സിലേക്ക് വരുന്നത്.
ഈ പറക്കും തളിക കഴിഞ്ഞാൽ മോഹൻലാലിൻറെ അനിയത്തിയായി ബാലേട്ടൻ എന്ന ചിത്രത്തിൽ അഭിനയിച്ച കഥാപാത്രമായിരിക്കും പ്രേക്ഷകരുടെ മനസ്സിലേക്ക് ഓടിയെത്തുന്നത്. 6 വർഷത്തോളം മാത്രമാണ് നിത്യ ദാസ് സിനിമയിൽ അഭിനയിച്ചിട്ടുള്ളത്. പക്ഷേ ഈ കാലയളവിൽ ഒരുപാട് മലയാളികളുടെ മനസ്സിൽ നിത്യ ദാസ് സ്ഥാനം പിടിച്ചുപറ്റിയിരുന്നു. സൂര്യകിരീടമാണ് അവസാനമായി ഇറങ്ങിയ നിത്യയുടെ സിനിമ.
അതിന് ശേഷം ടെലിവിഷൻ രംഗത്തേക്ക് തിരഞ്ഞ നിത്യ ദാസ് മലയാളത്തിന് പുറമേ തമിഴ് സീരിയലുകളിൽ നിത്യ അഭിനയിച്ചിട്ടുണ്ട്. കാണാന കണ്ണേ എന്ന സീരിയലിലാണ് അവസാനമായി അഭിനയിച്ചത്. ഒരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ് നിത്യ. പള്ളിമണി എന്ന സിനിമയിലൂടെ തിരികെ എത്തുന്ന നിത്യയുടെ പ്രകടനത്തിന് വേണ്ടി ആരാധകർ കാത്തിരിക്കുകയാണ്.
വിവാഹിതയായ നിത്യയ്ക്ക് രണ്ട് മക്കളാണ്. മൂത്തമകൾ നൈനയ്ക്ക് ഒപ്പം നിത്യ പലപ്പോഴും റീൽസ് വീഡിയോ ഒക്കെ ചെയ്യാറുണ്ട്. ഇപ്പോഴിതാ മകൾക്ക് ഒപ്പമുള്ള ഒരു സ്റ്റൈലിഷ് ലുക്ക് ഷൂട്ടിലെ ചിത്രങ്ങൾ നിത്യ പങ്കുവച്ചിരിക്കുകയാണ്. ചേച്ചിയും അനിയത്തിയും പോലെയുണ്ടെന്ന് ആരാധകർ പറയുന്നു. ആത്മയുടെ ഔട്ട്.ഫിറ്റിൽ അഞ്ജലി വിനോദിന്റെ സ്റ്റൈലിങ്ങിൽ ശ്രുതി സായിയാണ് മേക്കപ്പ് ചെയ്തത്.