‘വസ്ത്രങ്ങൾ നഷ്ടപ്പെട്ട് പബ്ലിക് ടോയ്‌ലറ്റിൽ കുടുങ്ങിയ പെൺകുട്ടി, ഈവ ട്രെയിലർ ഇറങ്ങി..’ – വീഡിയോ കാണാം

2006-ൽ മാധവികുട്ടിയുടെ ജീവിതകഥ പറഞ്ഞ “നീർമാതളത്തിന്റെ പൂക്കൾ” ടി.വി ഫിലിമായി പുറത്തിറങ്ങിയ ചിത്രത്തിലൂടെ തന്റെ കരിയർ ആരംഭിച്ച സംവിധായകനാണ് സോഹൻലാൽ. അതിന് സംസ്ഥാന സർക്കാരിന്റെ ഏഴോളം പുരസ്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുമുണ്ട്. തിരക്കഥാകൃത്ത് കൂടിയായ സോഹൻലാൽ ചില സിനിമകൾക്ക് വേണ്ടി വരികൾ എഴുതിയിട്ടുമുണ്ട്.

സോഹൻലാൽ പതിനഞ്ച് വർഷങ്ങൾക്ക് ശേഷം വീണ്ടും സംവിധാനം ചെയ്യുന്ന ഷോർട്ട് ഫിലിമാണ് ഈവ. ഇതിന് മുമ്പ് സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള സോഹൻലാൽ ഏറെ വേറിട്ട ഒരു കഥയുമായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. ഒരു വിജനമായ സ്ഥലത്തെ പബ്ലിക് ടോയ്‌ലെറ്റിൽ വസ്ത്രങ്ങൾ നഷ്ടപ്പെട്ട് കുടുങ്ങി പോയ ഒരു ട്രാഫിക് പൊലീസുകാരിയുടെ കഥ പറയുന്ന ഹ്രസ്വ ചിത്രമാണ് ഈവ.

ഈവയായി അഭിനയിക്കാൻ എത്തിയത് ഒരു ബംഗാളി താരമാണ്. പയേൽ മുഖർജി എന്ന ബംഗാളി നടിയാണ് ഈവ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രാവും പകലും ആ പബ്ലിക് ടോയ്‌ലെറ്റിൽ കുടുങ്ങി കിടക്കുകയും പിന്നീട് ഒരുപറ്റം സാമൂഹിക വിരുദ്ധരായ ചെറുപ്പക്കാർ ആ പെൺകുട്ടിക്ക് നേരെ തിരിയുമ്പോൾ അതിനെ എതിർത്ത് രക്ഷപ്പെടുന്നതുമാണ് ട്രെയിലറിൽ കാണിച്ചിരിക്കുന്നത്.

ഒരു ട്രാഫിക് പൊലീസുകാരിയായി ഈവയെ മന്ത്രി പോകുന്ന വഴിയിൽ ഡ്യൂട്ടിക്ക് ഇടുന്നതും തുടർന്ന് പൈലറ്റ് വാഹനത്തിന് ടയർ കുഴിയിൽ വീഴുമ്പോൾ വസ്ത്രത്തിൽ വീഴുന്നതും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് ട്രെയിലറിൽ കാണിച്ചിരിക്കുന്നത്. ഷോർട്ട് ഫിലിം ഇറങ്ങാൻ വേണ്ടി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ. സ്വപ്നങ്ങൾ പോകുന്ന കാടാണ് സോഹൻലാൽ അവസാനമായി സംവിധാനം ചെയ്ത ചിത്രം.