‘നാല്പതാം വയസ്സിൽ 25-കാരിയുടെ ലുക്കിൽ നടി നിത്യദാസിന്റെ കിടിലം ഫോട്ടോഷൂട്ട്..’ – ഫോട്ടോസ് കാണാം

ഈ പാർക്കും തളിക എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് നടി നിത്യദാസ്. ദിലീപിന്റെ നായികയായി അഭിനയിച്ച ആദ്യ ചിത്രം തന്നെ ഗംഭീര വിജയമാണ് നേടിയത്. അതിലെ ബസന്തി എന്ന കഥാപാത്രം ഇന്നും മലയാളികളുടെ മനസ്സിൽ നിറഞ്ഞ് നിൽക്കുന്ന കഥാപാത്രമാണ്. ആ കഥാപാത്രത്തിലൂടെയാണ് ഇന്നും നിത്യദാസ് പ്രേക്ഷകർക്ക് ഇടയിൽ അറിയപ്പെടുന്നത്.

കഴിഞ്ഞ 20 വർഷത്തോളമായി അഭിനയ രംഗത്തുണ്ടെങ്കിലും വിവാഹ സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയും സീരിയൽ രംഗത്ത് സജീവമായി അഭിനയിക്കുന്നുമുണ്ട്. കൂടുതലും തമിഴ് സീരിയലുകളിലാണ് നിത്യദാസ് അഭിനയിക്കുന്നത്. ആദ്യ സിനിമയിലെ പോലെ നല്ല വേഷങ്ങൾ താരത്തിനെ തേടിയെത്തില്ല എന്നത് ഏറെ ശ്രദ്ധേയമായ ഒരു കാര്യം കൂടിയാണ്. എന്നാലും ഇപ്പോഴും താരത്തിന് ആരാധകർ ഏറെയാണ്.

വിവാഹം കഴിഞ്ഞ് രണ്ട് മക്കളും താരത്തിനുണ്ട്. എന്നാൽ ഇപ്പോഴും ആ പഴയ നിത്യദാസ് തന്നെയാണ് താരം. ഈ വർഷം 40 വയസ്സ് പൂർത്തിയായ നിത്യദാസിനെ പക്ഷേ കണ്ടാൽ അത്രയും തോന്നിക്കില്ല എന്നതാണ് സത്യം. അതിന് ഉറപ്പ് വരുത്തുന്നത് പോലെയാണ് നിത്യദാസിന്റെ പുതിയ ഫോട്ടോഷൂട്ട്. സ്വയംവര സിൽക്‌സിന്റെ പുതിയ ഫോട്ടോഷൂട്ടിലാണ് നിത്യദാസ് കൂടുതൽ തിളങ്ങിയത്.

ടർക്കിഷ് ബ്ലൂ നിറത്തിലെ ലെഹങ്ക ധരിച്ച് കിടിലം ലുക്കിലാണ് നിത്യദാസ് ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. കണ്ടാൽ 25 വയസ്സ് മാത്രമേ തോന്നിക്കുകയുള്ളു എന്നാണ് ആരാധകർ പറയുന്നത്. അനീഷ് ഉപാസനയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. നീതു മേക്കപ്പും കുൻസി സിബി സ്റ്റൈലിംഗും ചെയ്തത്. എന്തായാലും ഫോട്ടോസ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

View this post on Instagram

A post shared by Swayamvara Silks Official (@swayamvarasilksindia)

CATEGORIES
TAGS
NEWER POST‘ചുള്ളൻ ചെക്കനായി പ്രണവ് മോഹൻലാൽ, ഹൃദയത്തിലെ ദർശന സോങ്ങിന്റെ ടീസർ..’ – വീഡിയോ കാണാം
OLDER POST‘മേക്കപ്പ് ആർട്ടിസ്റ്റിനൊപ്പം സ്വിമ്മിങ് പൂളിൽ കളിച്ചുരസിച്ച് നടി സാനിയ ഇയ്യപ്പൻ..’ – വീഡിയോ കാണാം