December 2, 2023

‘രണ്ട് മക്കളുടെ അമ്മയാണെന്ന് കണ്ടാൽ പറയുമോ!! സാരിയിൽ തിളങ്ങി നിത്യ ദാസ്..’ – ഫോട്ടോസ് വൈറൽ

ദിലീപ് നായകനായ ഈ പറക്കും തളിക എന്ന സൂപ്പർഹിറ്റ് ഹിറ്റ് കോമഡി ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ സുന്ദരിയാണ് നടി നിത്യ ദാസ്. ഒരുപാട് സിനിമകളിൽ നായികയായി അഭിനയിച്ചിട്ടില്ലെങ്കിലും നിത്യയുടെ ആദ്യ സിനിമയിലെ പ്രകടനം മാത്രം മതി എന്നും ഓർത്തിരിക്കാൻ. ഇന്നും ഈ പറക്കും തളികയിലെ ബാസന്തി എന്ന് പറയുമ്പോൾ പ്രേക്ഷകരുടെ മനസ്സിലേക്ക് പെട്ടന്ന് നിത്യയുടെ മുഖം ഓടിയെത്തും.

നരിമാൻ, കുഞ്ഞിക്കൂന്നൻ തുടങ്ങിയ സിനിമകളിൽ അതിന് ശേഷം ചെറിയ വേഷങ്ങളിൽ അഭിനയിച്ച നിത്യയെ പിന്നീട് കൺമഷിയിൽ നായികയായും കണ്ടു. മോഹൻലാൽ ചിത്രമായ ബാലേട്ടനിൽ അദ്ദേഹത്തിന്റെ അനിയത്തിയായി അഭിനയിച്ചതോടെ കൂടുതൽ മലയാളികളുടെ മനസ്സിൽ ഇടം നേടുകയും ചെയ്തു. 2001-2007 വരെ മാത്രമാണ് നിത്യ സിനിമയിൽ സജീവമായി അഭിനയിച്ചിട്ടുളളത്.

അതിന് ശേഷം വിവാഹിതയാവുകയും അഭിനയത്തിൽ നിന്ന് മാറുകയും ചെയ്തു. അരവിന്ദ് സിംഗ് ജംവാൽ എന്നാണ് താരത്തിന്റെ ഭർത്താവിന്റെ പേര്. രണ്ട് മക്കളും താരത്തിനുണ്ട്. മൂത്തമകൾ നൈന മലയാളികൾക്ക് കൂടുതൽ സുപരിചിതയാണ്. അമ്മയ്ക്ക് ഒപ്പം ഡാൻസ് റീൽസ് ഒക്കെ ചെയ്തിട്ടുള്ള ഒരാളാണ് മകൾ. നാമൻ എന്നാണ് മകന്റെ പേര്. മകൾക്ക് പതിനാല് വയസ്സ് പ്രായവുമുണ്ട്.

എങ്കിലും ഇത്രയും വലിയ മകളുള്ള ഒരാളാണ് നിത്യയെന്ന് കണ്ടാൽ ഒരിക്കലും പറയുകയില്ല. നിത്യയുടെ ഏറ്റവും പുതിയ ഫോട്ടോസ് കണ്ടാൽ അത് തോന്നിപോവുകയും ചെയ്യും. സാരിയിൽ അതി സുന്ദരിയായി തിളങ്ങിയ നിത്യയെ ചിത്രങ്ങളിൽ കൂടുതൽ ചെറുപ്പമായിട്ടാണ് കാണാൻ സാധിക്കുന്നത്. മീരാക്കി ഡിസൈൻസിന്റെ സാരിയാണ് നിത്യ ധരിച്ചിരിക്കുന്നത്. അഞ്ജലി വിനോദാണ് സ്റ്റൈലിംഗ്. സാറ സബിതയാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്.