കുട്ടിതാരമായി അഭിനയിച്ച് വളരെ പെട്ടന്ന് തന്നെ നായികയായി മാറിയ ഒരാളാണ് നിരഞ്ജന അനൂപ്. മോഹൻലാൽ നായകനായി രഞ്ജിത്ത് സംവിധാനം ചെയ്ത ‘ലോഹം’ എന്ന സിനിമയിലൂടെയാണ് നിരഞ്ജന ആദ്യമായി അഭിനയിക്കുന്നത്. രഞ്ജിത്തിന്റെ അടുത്ത ബന്ധുകൂടിയായ നിരഞ്ജന അദ്ദേഹത്തിനോട് തന്റെ അഭിനയമോഹം വെളിപ്പെടുത്തുകയും അങ്ങനെ സിനിമയിലേക്ക് വരികയും ചെയ്തു.
ഈ കാര്യം നിരഞ്ജന ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. രഞ്ജി മാമനോട് ചാൻസ് ചോദിച്ചിട്ടാണ് ആദ്യ പടത്തിൽ അഭിനയിച്ചതെന്ന് കാര്യം. പിന്നീട് രഞ്ജിത്തിന്റെ തന്നെ പുത്തൻ പണത്തിൽ അഭിനയിച്ച നിരഞ്ജന ഗൂഢാലോചന എന്ന സിനിമയിൽ നായികാ തുല്യമായ റോളിൽ അഭിനയിച്ചു. സൈറ ഭാനുവിലെ അരുന്ധതി എന്ന കഥാപാത്രം താരത്തിന് കൂടുതൽ പ്രേക്ഷക പ്രീതി നേടി കൊടുത്തു.
ബി.ടെക്, ചതുർമുഖം തുടങ്ങിയ സിനിമകളിലും നിരഞ്ജന അഭിനയിച്ചിട്ടുണ്ട്. ലോഹത്തിലെ ആ കുസൃതി കുട്ടിയിൽ നിന്ന് നിരഞ്ജന ഒരുപാട് മാറിക്കഴിഞ്ഞു. ഇൻസ്റ്റാഗ്രാമിൽ വളരെ അധികം സജീവമാണ് നിരഞ്ജന. വെള്ള കുർത്തി ധരിച്ചുള്ള നിരഞ്ജനയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. ഷാനി ഷാകിയാണ് നിരഞ്ജന ചിത്രങ്ങൾ എടുത്തിരിക്കുന്നത്.
ജിജീഷ് ആണ് നിരഞ്ജനയ്ക്ക് മേക്കപ്പ് ചെയ്തിരിക്കുന്നത്. അനുഷ റെജിയുടെ എ.ആർ സിഗ്നേച്ചറാണ് ഡ്രസ്സ് ചെയ്തിരിക്കുന്നത്. നടിമാരായ ശിവദ, കാവ്യാ സുരേഷ്, നടൻ വിനയ് ഫോർട്ട് തുടങ്ങിയവർ ചിത്രങ്ങൾക്ക് താഴെ കമന്റുകൾ നൽകിയിട്ടുണ്ട്. അനൂപ് മേനോൻ നായകനാവുന്ന കിംഗ് ഫിഷ് ആണ് നിരഞ്ജനയുടെ അടുത്ത ചിത്രം. ഇത് കൂടാതെ ബെർമുഡ, ദി സീക്രെട് ഓഫ് വുമൺ, ത്രയം, ജോയ് ഫുൾ എൻജോയ് എന്നീ സിനിമകളിൽ താരം അഭിനയിക്കുന്നുണ്ട്.