February 26, 2024

‘റെയിൽവേ ട്രാക്കിൽ ഫോട്ടോഷൂട്ടുമായി നടി നിരഞ്ജന, സ്റ്റൈലിഷ് എന്ന് മലയാളികൾ..’ – ഫോട്ടോസ് വൈറൽ

സിനിമയിൽ അഭിനയിക്കുന്ന താരങ്ങൾ അഭിനയത്തോടൊപ്പം തന്നെ മോഡലിംഗും ഫോട്ടോഷൂട്ടുമൊക്കെ നടത്താറുണ്ട്. സമൂഹ മാധ്യമങ്ങളിൽ സജീവമായി നിൽക്കാനും ഇത് വലിയ രീതിയിൽ ഗുണം ചെയ്യാറുണ്ട്. മലയാള സിനിമയിൽ ഒരുപാട് ആരാധകരുള്ള ഒരു യുവനടിയാണ് നിരഞ്ജന അനൂപ്. ലോഹം എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് വന്ന നിരഞ്ജന ഇന്ന് നിരവധി സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു.

നിരഞ്ജന ഇപ്പോഴിതാ ഒരു കിടിലം വെറൈറ്റി സ്റ്റൈലിഷ് ലുക്ക് ഫോട്ടോഷൂട്ടുമായി രംഗത്ത് വന്നിരിക്കുകയാണ്. വെറൈറ്റി എന്ന് പറയാൻ കാരണം നിരഞ്ജന ഷൂട്ടിനായി തിരഞ്ഞെടുത്ത സ്ഥലം തന്നെയാണ്. ഒരു റെയിൽവേ ട്രാക്കിലാണ്‌ ഷൂട്ടിനായി നിരഞ്ജന തിരഞ്ഞെടുത്തത്. സ്റ്റൈലൻ ജീൻസും വെള്ള ഷർട്ടും ധരിച്ച് പൊളി ലുക്കിൽ ഇരിക്കുന്ന ഫോട്ടോസ് നിരഞ്ജന പോസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രണവ് രാജ് എന്ന് ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ട്രെയിൻ വരാതെ നോക്കണേ എന്നും ഇത് അല്പം കടന്ന കൈയായി പോയിയെന്നും ചില കമന്റുകൾ വന്നിട്ടുണ്ട്. എങ്കിലും കൂടുതൽ ആളുകളും നടിയുടെ ചിരിയെ പറ്റിയും ഫോട്ടോയെ പറ്റിയും നല്ല കമന്റുകളാണ് ഇട്ടിരിക്കുന്നത്. “വണ്ടി പുക വണ്ടി.. വരുന്നതിന്റെ മുമ്പേ..” എന്ന ക്യാപ്ഷനോടെയാണ് നിരഞ്ജന ഫോട്ടോസ് പോസ്റ്റിയത്.

അനൂപ് മേനോന്റെ കിംഗ് ഫിഷ് എന്ന ചിത്രത്തിലാണ് നിരഞ്ജന അവസാനമായി അഭിനയിച്ചത്. നല്ലയൊരു ക്ലാസിക്കൽ നർത്തകി കൂടിയായ നിരഞ്ജന നദി രേവതി, സംവിധായകൻ രഞ്ജിത്ത് എന്നിവരുടെ ബന്ധുവാണ്. ബെർമുഡയാണ് ഇനി ഇറങ്ങാനുള്ള നിരഞ്ജനയുടെ അടുത്ത ചിത്രം. സിനിമ മേഖലയിലുള്ള യുവനടിമാരുമായി സൗഹൃദം കാത്തുസൂക്ഷിക്കുന്ന ഒരാളാണ് നിരഞ്ജന.