ബാലതാരമായി സിനിമയിൽ അഭിനയിച്ച് പിന്നീട് മലയാളത്തിലെ മികച്ച യുവനടിയായി മാറിയ ഇന്ന് സിനിമയിൽ തിളങ്ങി നിൽക്കുന്ന ഒരാളാണ് നടി നിരഞ്ജന അനൂപ്. മോഹൻലാൽ-രഞ്ജിത്ത് എന്നിവർ ഒന്നിച്ച സൂപ്പർഹിറ്റ് ചിത്രമായ ലോഹത്തിലെ മൈത്രി എന്ന കുസൃതി കുട്ടിയായി അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയ താരമാണ് നിരഞ്ജന. രഞ്ജിത്തിന്റെ ബന്ധു കൂടിയായിരുന്നു നിരഞ്ജന.
രഞ്ജിത്തിനോട് ചാൻസ് ചോദിച്ചുകൊണ്ടാണ് അഭിനയത്തിലേക്ക് വന്നതെന്ന് നിരഞ്ജന അഭിമുഖങ്ങളിൽ പറഞ്ഞിട്ടുമുണ്ട്. രണ്ടാമതും രഞ്ജിത്തിന്റെ തന്നെ പുത്തൻപണത്തിലാണ് നിരഞ്ജന അഭിനയിച്ചത്. ഗൂഢാലോചന എന്ന സിനിമയിലൂടെ ആദ്യമായി നായികയായും നിരഞ്ജന അഭിനയിച്ചു. സൈറ ഭാനുവിലെ അരുന്ധതി എന്ന ആക്ടിവിസ്റ്റ് റോളിലും നിരഞ്ജന മിന്നും പ്രകടനമാണ് കാഴ്ചവച്ചത്.
കുട്ടികാലം മുതൽ നൃത്തം അഭ്യസിക്കുന്ന കുട്ടി കൂടിയാണ് നിരഞ്ജന. പലപ്പോഴും നിരഞ്ജന ക്ലാസിക്കൽ ഡാൻസ് ചെയ്യുന്ന വീഡിയോ പങ്കുവച്ചിട്ടുമുണ്ട്. ബി.ടെക്, ചതുർമുഖം എന്നീ സിനിമകളിലും അഭിനയിച്ച നിരഞ്ജനയുടെ ഏറ്റവും ഒടുവിലായി ഇറങ്ങിയത് കിംഗ് ഫിഷ് എന്ന ചിത്രമാണ്. ബെർമുഡ, ത്രയം, ജോയ് ഫുൾ എൻജോയ് എന്നീ സിനിമകളാണ് ഇനി നിരഞ്ജനയുടെ പുറത്തിറങ്ങാനുള്ള സിനിമകൾ.
സമൂഹ മാധ്യമങ്ങളിൽ ഡാൻസിന്റെ കൂടാതെ ഫോട്ടോ ഷൂട്ടിന്റെയും പോസ്റ്റുകൾ ധാരാളമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ക്യൂട്ട് ലുക്കിൽ സൂര്യപ്രഭയിൽ ചിരിതൂകി നിൽക്കുന്ന ചിത്രങ്ങൾ കോർത്തിണക്കി ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് നിരഞ്ജന. ചിരിക്കുമ്പോൾ കാണാൻ എന്ത് ക്യൂട്ട് ആണെന്നാണ് ആരാധകരിൽ ഒരാൾ വീഡിയോയ്ക്ക് താഴെ കമന്റ് ഇട്ടിരിക്കുന്നത്.
View this post on Instagram