രഞ്ജിത്ത് സംവിധാനം ചെയ്ത ലോഹം എന്ന ചിത്രത്തിൽ മൈത്രി എന്ന പെൺകുട്ടിയുടെ റോളിൽ അഭിനയിച്ച് സിനിമയിലേക്ക് പിന്നീട് നായികയായി മാറിയ താരമാണ് നിരഞ്ജന അനൂപ്. രഞ്ജിത്തിന്റെ ബന്ധു കൂടിയായ നിരഞ്ജന അദ്ദേഹത്തിനോട് ചാൻസ് ചോദിച്ചുവാങ്ങി സിനിമയിലെത്തിയ ഒരാളാണ്. ആദ്യ രണ്ട് സിനിമകളും രഞ്ജിത്തിന് ഒപ്പമുള്ളതായിരുന്നു. ഗൂഢാലോചന എന്ന ചിത്രത്തിൽ ആദ്യമായി നായികയായി.
സൈറ ഭാനുവിൽ മഞ്ജു വാര്യർ, ഷൈൻ നിഗം എന്നിവർക്ക് ഒപ്പം ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ നിരഞ്ജന അവതരിപ്പിച്ചു. ആസിഫ് അലിയുടെ ബി.ടെക്കിൽ അഭിനയിച്ച ശേഷമാണ് നിരഞ്ജനയ്ക്ക് ആരാധകരെ കൂടുതലായി ലഭിക്കുന്നത്. കഴിഞ്ഞ വർഷമിറങ്ങിയ എങ്കിലും ചന്ദ്രികേ എന്ന ചിത്രമാണ് നിരഞ്ജനയുടെ അവസാനം റിലീസ് ചെയ്തത്. അതിൽ ടൈറ്റിൽ റോളിലാണ് നിരഞ്ജന അഭിനയിച്ചിരുന്നത്.
മമ്മൂട്ടി ചിത്രമായ ടർബോയാണ് ഇനി നിരഞ്ജനയുടെ ഇറങ്ങാനുള്ള ചിത്രം. സിനിമയ്ക്ക് പുറത്ത് ഒരു മികച്ച നർത്തകി കൂടിയാണ് നിരഞ്ജന. നിരഞ്ജനയുടെ അമ്മ നാരായണിയും അറിയപ്പെടുന്ന നർത്തകിയാണ്. ഇരുവരും ചേർന്ന് ഒരു ഡാൻസ് സ്കൂൾ നടത്തുന്നുണ്ട്. കൂടുതലും നാടൻ വേഷങ്ങളിലാണ് നിരഞ്ജനയെ സിനിമയിൽ കണ്ടിട്ടുളളത്. സമൂഹ മാധ്യമങ്ങളിൽ പക്ഷേ നിരഞ്ജന അങ്ങനെയല്ല. കുറച്ചുകൂടി മോഡേൺ ആണ് താരം.
ഇപ്പോഴിതാ ഇതുവരെ ചെയ്തിട്ടില്ലാത്ത രീതിയിൽ ഒരു കിടിലം സ്റ്റൈലിഷ് ഫോട്ടോഷൂട്ട് നിരഞ്ജന ചെയ്തിരിക്കുകയാണ്. പ്രശസ്ത ഫോട്ടോഗ്രാഫറായ ഷാഫി ഷക്കീറാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ജിജേഷ് കെയാണ് മേക്കപ്പ് ചെയ്തത്. ആ പഴയ നാടൻ പെൺകുട്ടി ആളാകെ മാറിപ്പോയി എന്നാണ് ആരാധകർ പറയുന്നത്. ഒരുപക്ഷേ ഇനി സിനിമകളിലും നിരഞ്ജനയെ ഇത്തരം വേഷങ്ങളിൽ കാണാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.