അഭിനയിച്ച ആദ്യ സിനിമയിൽ ശ്രദ്ധനേടുക എന്നത് ഒട്ടുമിക്ക താരങ്ങൾക്കും ലഭിക്കുന്ന ഭാഗ്യമല്ല. ചിലർ നായകനോ നായികയായോ പോലും അഭിനയിക്കാതെ തന്നെ ആദ്യ ചിത്രത്തിലെ പ്രകടനം കൊണ്ട് ജന മനസ്സുകളിൽ ഇടം നേടാറുണ്ട്. അത്തരത്തിൽ ആദ്യ സിനിമയിൽ പ്രകടനം കൊണ്ട് തന്നെ മലയാളികൾ നെഞ്ചിലേറ്റിയ താരമാണ് നടി നിരഞ്ജന അനൂപ്.
മോഹൻലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത ലോഹം എന്ന സിനിമയിൽ മൈത്രി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് അഭിനയത്തിലേക്ക് വന്ന താരമാണ് നിരഞ്ജന. നിരഞ്ജനയെ ആ സിനിമയിൽ കാണിക്കുന്ന രംഗം തന്നെ ഏറെ ശ്രദ്ധേയമായതാണ്. സംവിധായകൻ രഞ്ജിത്ത് നിരഞ്ജനയുടെ അങ്കിൾ കൂടിയാണ്. രഞ്ജിത്തിനോട് ചാൻസ് ചോദിച്ചു വാങ്ങിയാണ് താരം സിനിമയിൽ എത്തിയെതെന്ന് നിരഞ്ജന തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.
നർത്തകി കൂടിയായ നിരഞ്ജനയുടെ ആ തീരുമാനം ഒട്ടും തെറ്റിയില്ല. പിന്നീട് ഇങ്ങോട്ട് നായികയായും സഹനടിയായുമെല്ലാം നിരഞ്ജന സിനിമയിൽ അഭിനയിച്ചു. പതിനഞ്ചാം വയസ്സിൽ സിനിമയിൽ എത്തിയ നിരഞ്ജനയ്ക്ക് ഇപ്പോൾ 22 വയസ്സ് മാത്രമാണ് പറയാം. ആദ്യ സിനിമ മുതൽ താരത്തിനെ ഒരു ക്യൂട്ട് നടിയായിട്ടാണ് ആരാധകർ കാണുന്നത്. ലോഹത്തിലെ ആ കുസൃതി നിറഞ്ഞ അഭിനയ ശൈലി തന്നെയാണ് അതിന് കാരണമായത്.
അനൂപ് മേനോനൊപ്പമുള്ള കിംഗ് ഫിഷ് ആണ് നിരഞ്ജനയുടെ അടുത്ത സിനിമ. സമൂഹ മാധ്യമങ്ങളിലും നിരഞ്ജന ഒരു താരം തന്നെയാണ്. നിരഞ്ജന മറ്റു നടിമാരെ പോലെ ഫോട്ടോഷൂട്ടുകൾ അല്ലാതെ കൂടുതലായി പങ്കുവെക്കുന്നത്. വളരെ നാച്ചുറലായിട്ടുള്ള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്യാറുള്ളത്. അത്തരത്തിൽ വളരെ ക്യൂട്ട് ആയിട്ടുള്ള താരത്തിന്റെ പുതിയ ഫോട്ടോസാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പ്രണവ് രാജാണ് ചിത്രങ്ങൾ എടുത്തത്.