‘ലോഹത്തിലെ കുസൃതി കുട്ടി, കിടിലം ഗ്ലാമറസ് ഫോട്ടോസ് പങ്കുവച്ച് നടി നിരഞ്ജന അനൂപ്..’ – ഫോട്ടോസ് കാണാം

രഞ്ജിത്ത് സംവിധാനം ചെയ്ത മോഹൻലാൽ പ്രധാന വേഷത്തിൽ എത്തിയ ലോഹം എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച് ആരാധകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് നടി നിരഞ്ജന അനൂപ്. ആദ്യ ചിത്രത്തിൽ ചെറിയ വേഷമായിരുന്നെങ്കിലും ലഭിച്ച സീനുകൾ ഭംഗിയായും മോഹൻലാൽ ആരാധകരുടെ മനസ്സ് കീഴടക്കിയ പ്രകടനവുമായിരുന്നു നിരഞ്ജന കാഴ്ചവച്ചത്.

അതുകൊണ്ട് തന്നെ പിന്നീട് നല്ല നല്ല വേഷങ്ങൾ ആ കൊച്ചുമിടുക്കിയെ തേടിയെത്തുകയും ചെയ്തു. കുട്ടികാലം മുതൽ ക്ലാസിക്കൽ ഡാൻസ് പരിശീലിക്കുന്ന ഒരാളുകൂടിയായ നിരഞ്ജന സ്കൂൾ കലോത്സവങ്ങളിൽ ധാരാളം പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. ലോഹത്തിന് ശേഷം പുത്തൻപണം, ഗൂഢാലോചന, സൈറ ഭാനു, കല വിപ്ലവം പ്രണയം, ഇര, ബി.ടെക് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.

ഇതിൽ സൈറ ഭാനുവിലും ബി.ടേക്കിലും മികച്ച വേഷമായിരുന്നു ചെയ്തിരുന്നത്. മഞ്ജു വാര്യയുടെ ചതുർമുഖത്തിലാണ് നിരഞ്ജന അവസാനമായി അഭിനയിച്ചതിൽ പുറത്തിറങ്ങിയ ചിത്രം. ലോക്ക് ഡൗൺ കാലമായതുകൊണ്ട് തന്നെ തന്റെ ഡാൻസ് കഴിവുകൾ പ്രകടിപ്പിക്കുന്ന വീഡിയോസും ചില ഫോട്ടോഷൂട്ടും ഒക്കെ താരം പോസ്റ്റ് ചെയ്യാറുണ്ട്.

ഷോർട് ധരിച്ചുള്ള നിരഞ്ജനയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഇത് കൂടാതെ കുച്ചിപ്പുടി കളിക്കുന്നതിന്റെ വീഡിയോയും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. മികച്ച അഭിപ്രായമാണ് രണ്ടിനും ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. ഏത് വേഷവും താരത്തിന് ഇണങ്ങുന്നുണ്ട് എന്നാണ് ആരാധകർ പറയുന്നത്.

View this post on Instagram

A post shared by Niranjana Anoop (@niranjanaanoop99)

CATEGORIES
TAGS