February 29, 2024

‘കുസൃതി ചിരിയിൽ ക്യൂട്ട് ലുക്കിൽ നടി നിരഞ്ജന അനൂപ്, കള്ളലക്ഷണമെന്ന് താരം..’ – ഫോട്ടോസ് വൈറൽ

രഞ്ജിത്ത്-മോഹൻലാൽ കൂട്ടുകെട്ടിൽ ഏറെ പ്രതീക്ഷയോടെ ഇറങ്ങിയ ചിത്രമായിരുന്നു ലോഹം. ഒരു പക്കാ മാസ്സ് എന്റർടൈനർ തന്നെയായിരുന്നു രഞ്ജിത്തിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നത്. ആ സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന ഒരു താരമാണ് നിരഞ്ജന അനൂപ്. ഇന്നും നിരഞ്ജനയുടെ ലോഹത്തിലെ ആദ്യ രംഗങ്ങൾ പ്രേക്ഷകർ ഓർത്തിരിക്കുന്നുണ്ടാവും.

രഞ്ജിത്തിന്റെ ബന്ധു കൂടിയാണ് നിരഞ്ജന. നിരഞ്ജന രഞ്ജിത്തിനോട് ചാൻസ് ചോദിച്ചു മേടിച്ചാണ് ലോഹത്തിലേക്ക് എത്തിയതെന്ന് അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിട്ടുണ്ട്. രഞ്ജിത്തിന്റെ തന്നെ മമ്മൂട്ടി ചിത്രത്തിലും നിരഞ്ജന അഭിനയിച്ചിരുന്നു. പുത്തൻപണം എന്ന സിനിമയും പക്ഷേ തിയേറ്ററുകളിൽ വലിയ വിജയമായിരുന്നില്ല. ഗൂഢാലോചന എന്ന ചിത്രത്തിലൂടെ നായികയായി തുടക്കം കുറിച്ചു.

നിരഞ്ജനയുടെ അഭിനയത്തിൽ ഒരു കുട്ടിത്തം മലയാളികൾ ഫീൽ ചെയ്യാറുണ്ടായിരുന്നു. അതിന് മാറ്റം വരുത്തിയെ ചിത്രമായിരുന്നു സൈറ ഭാനു. അതിലെ അരുന്ധതി എന്ന ശക്തമായ കഥാപാത്രത്തെ നിരഞ്ജന അവതരിപ്പിച്ചു. അനൂപ് മേനോന്റെ കിംഗ് ഫിഷ് എന്ന ചിത്രമാണ് നിരഞ്ജനയുടെ അവസാനമായി പുറത്തിറങ്ങിയത്. അഭിനയത്തോടൊപ്പം തന്നെ നൃത്തവും കൊണ്ടുപോകുന്ന ഒരാളാണ് നിരഞ്ജന.

ഇൻസ്റ്റാഗ്രാമിൽ ക്യൂട്ട് ലുക്കിലുള്ള ചിത്രങ്ങൾ നിരഞ്ജന പങ്കുവെക്കുകയും ആരാധകരുടെ മനസ്സ് കീഴടക്കുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ കറുപ്പ് ഔട്ട്.ഫിറ്റിൽ കുസൃതി ചിരിയിൽ ക്യൂട്ട് ലുക്കിൽ ആരാധകരുടെ മനം കവരുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുകയാണ് നിരഞ്ജന. “കള്ളലക്ഷണം” എന്ന ക്യാപ്ഷൻ നൽകിയാണ് നിരഞ്ജന ഫോട്ടോസ് പോസ്റ്റ് ചെയ്തത്. പ്രണവ് രാജാണ് ഫോട്ടോസ് എടുത്തത്.