തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ദിലേഷ് പോത്തൻ സംവിധാനം ചെയ്ത സിനിമയിലൂടെ നായികയായി അരങ്ങേറി കൊണ്ട് മലയാള സിനിമ മേഖലയിലേക്ക് എത്തിയ താരമാണ് നടി നിമിഷ സജയൻ. ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായി അഭിനയത്തിന്റെ മികവ് കൊണ്ട് തന്നെ നിമിഷ എത്തി. ലഭിക്കുന്ന കഥാപാത്രങ്ങൾ ഒന്നിനൊന്ന് മികച്ചതായി നിമിഷ അവതരിപ്പിച്ചിട്ടുണ്ട്.
സിനിമയ്ക്ക് പുറത്ത് തന്റെ രാഷ്ട്രീയമായ നിലപാടുകളും അല്ലാതെയുള്ള പ്രതികരണങ്ങളും നിമിഷയ്ക്ക് ഒരുപാട് ഹേറ്റേഴ്സിനെയും ഉണ്ടാക്കി കൊടുത്തിട്ടുണ്ട്. എങ്കിലും നിമിഷ ഒരു മികച്ച അഭിനയത്രി ആണെന്ന് വിമർശകർ പോലും സമ്മതിക്കുന്ന കാര്യമാണ്. ഒരു തവണ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും നിമിഷ നേടിയിട്ടുണ്ട്. മലയാളത്തിന് പുറമേ മറാത്തിയിലും ഇന്ത്യൻ ഇംഗ്ലീഷിലും ഓരോ സിനിമ ചെയ്തിട്ടുണ്ട്.
f
നിമിഷ ജനിച്ചതും വളർന്നതും മുംബൈയിൽ ആയതുകൊണ്ട് തന്നെ മറാത്തിയിൽ അഭിനയിക്കുന്നത് അത്ര പ്രയാസമുള്ള ഒരു കാര്യവും ആയിരുന്നില്ല. മലയാളത്തിൽ അവസാനം ഇറങ്ങിയ ചിത്രം തുറമുഖമാണ്. മലയാളത്തിൽ ഒന്നും തമിഴിൽ അരങ്ങേറ്റ ചിത്രത്തോടൊപ്പം മറ്റൊന്ന് കൂടിയും അണിയറയിൽ ഒരുങ്ങുന്നുണ്ട്. അതുകൊണ്ട് തന്നെ നിമിഷയുടെ പുതിയ സിനിമകൾ പ്രേക്ഷകർ ഏറെ പ്രതീക്ഷയിലാണ്.
സമൂഹ മാധ്യമങ്ങളിലും നിമിഷ വളരെ സജീവമായി നിൽക്കുന്ന ഒരാളാണ്. ഇപ്പോഴിതാ സാരിയിൽ ഹോട്ട് ലുക്കിൽ ഇരിക്കുന്ന നിമിഷയുടെ പുത്തൻ ഫോട്ടോസാണ് ശ്രദ്ധനേടിയെടുക്കുന്നത്. അസാനിയ നസ്രിന്റെ സ്റ്റൈലിങ്ങിൽ സാൾട്ട് സ്റ്റുഡിയോയുടെ സാരിയിൽ അശ്വനി ഹരിദാസാണ് നിമിഷയ്ക്ക് മേക്കപ്പ് ചെയ്തിരിക്കുന്നത്. അഭിലാഷ് മുല്ലശ്ശേരിയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. എന്ത് ഭംഗിയാണെന്ന് പലരും കമന്റ് ഇട്ടിട്ടുണ്ട്.