‘സൂചി പേടിയായിരുന്നെങ്കിലും വാക്‌സിൻ എടുത്തു, ഓവർ ആക്റ്റിങ് എന്ന് ആരാധകർ..’ – വീഡിയോ വൈറൽ
ഇന്ത്യ ഒട്ടാകെ കോവിഡിന്റെ രണ്ടാം തരംഗം വളരെ കൂടിക്കൊണ്ടിരിക്കുകയാണ്. കൃത്യമായി വാക്‌സിനുകൾ ഉപയോഗിക്കാത്തതുകൊണ്ടാണ് സ്ഥിതി കൂടുതൽ വഷളാക്കുന്നത് ഒരു ആക്ഷേപം ഉയർന്നിരുന്നു. മിക്ക സംസ്ഥാനങ്ങളിലും വാക്‌സിൻ വെസ്റ്റ് ചെയ്യുന്ന തരത്തിൽ വാർത്തകൾ വന്നപ്പോൾ ലഭിച്ച മുഴുവൻ വാക്‌സിൻ പാഴാക്കാതെ കേരളം ഉപയോഗിച്ച വാർത്തയും നമ്മൾ കണ്ടതാണ്.
ഇപ്പോഴും വാക്‌സിൻ എടുക്കാൻ പേടിച്ച് നിൽക്കുന്നവർ ധാരാളമാണ്, അതുപോലെ വാക്‌സിൻ എടുക്കേണ്ട ആവശ്യമില്ല എന്ന് വിചാരിച്ച് ഇരിക്കുന്നവരും ധാരാളമാണ്. സിനിമ, രാഷ്ട്രീയ, സാമൂഹിക രംഗത്തുള്ളവർ വാക്‌സിൻ എടുക്കുന്നതിന്റെ ഗുണഫലങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾ അവർ ഉപയോഗിക്കാറുണ്ട്.
വാക്‌സിൻ എടുക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോസും സിനിമ താരങ്ങളും രാഷ്ട്രീയ പ്രവർത്തകരും പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ നടി നിക്കി ഗൽറാണി വാക്‌സിൻ എടുക്കുന്നതിന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. വാക്‌സിൻ എടുക്കാൻ വേണ്ടി കുത്തിവെക്കുമ്പോൾ പേടിക്കുന്ന നിക്കിയെ വീഡിയോയിൽ കാണാൻ സാധിക്കും.
‘എനിക്ക് എന്റെ ആദ്യത്തെ ഡോസ് ലഭിച്ചു. പേടിയുള്ള ഒരാളായിരുന്നിട്ടും അതും സൂചി പോലും ഭയം ആയിരുന്നിട്ടും ഒരു നല്ല കാര്യം ചെയ്തതിൽ(എനിക്കും എന്റെ പ്രിയപ്പെട്ടവർക്കും വേണ്ടി) ഞാൻ ഒരുപാട് സന്തോഷിക്കുന്നു..’ എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പങ്കുവച്ചത്. എന്നാൽ എന്തൊരു ഓവർ ആക്ടിങ് ആണ് ഇതെന്ന് വീഡിയോയുടെ താഴെ ഒരുപാട് പേർ കമന്റ് ചെയ്തിട്ടുണ്ട്.
View this post on Instagram