December 2, 2023

‘ഹൃദയം നിറയെ സ്നേഹം!! സാരിയിൽ കിടിലം ലുക്കിൽ തിളങ്ങി നടി നിഖില വിമൽ..’ – ഫോട്ടോസ് വൈറൽ

ഭാഗ്യദേവത എന്ന ചിത്രത്തിൽ ജയറാമിന്റെ അനിയത്തിയായി അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയ താരമാണ് നടി നിഖില വിമൽ. പിന്നീട് 6 വർഷങ്ങൾക്ക് ശേഷം നായികയായി തന്നെ തിരിച്ചുവരവ് നടത്തിയ നിഖില ഇന്ന് മലയാളത്തിൽ ഏറെ തിരക്കുള്ള നടിമാരിൽ ഒരാളാണ്. ദിലീപ് ചിത്രമായ ലവ് 24*7 എന്ന സിനിമയിലൂടെയാണ് നിഖില വിമൽ നായികയായി തിരിച്ചുവരവ് നടത്തിയത്.

അതിന് ശേഷം അന്യഭാഷ സിനിമകളിൽ നിന്ന് അവസരങ്ങൾ നിഖിലയെ തേടിയെത്തി. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും നിഖില അഭിനയിച്ചു. അരവിന്ദിന്റെ അതിഥികൾ, മേരാ നാം ഷാജി, ഞാൻ പ്രകാശൻ, ഒരു യമണ്ടൻ പ്രേമകഥ, അഞ്ചാം പാതിര, ദി പ്രീസ്റ്റ്, മധുരം തുടങ്ങിയ സിനിമകളിൽ നിഖില അഭിനയിച്ചിട്ടുണ്ട്. ബ്രോ ഡാഡി എന്ന സിനിമയിൽ അതിഥി വേഷത്തിലാണ് അവസാനമായി നിഖില അഭിനയിച്ചത്.

ജോ ആൻഡ് ജോ, കൊത്ത് തുടങ്ങിയവയാണ് നിഖിലയുടെ അടുത്ത സിനിമകൾ. ഇത് കൂടാതെ രംഗ എന്ന ഒരു തമിഴ് സിനിമയിൽ നിഖില അഭിനയിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിലും വളരെ സജീവമായ നിഖില വിമൽ വളരെ നാടൻ വേഷങ്ങളിലുള്ള ഫോട്ടോസാണ് കൂടുതലായി പങ്കുവെക്കാറുള്ളത്. സിനിമയിൽ നിഖില അത്തരം റോളുകളാണ് കൂടുതലായി അഭിനയിച്ചിട്ടുള്ളത്.

ഈ കഴിഞ്ഞ ദിവസമായിരുന്നു നിഖിലയുടെ ജന്മദിനം. ജന്മദിനത്തോടെ അനുബന്ധിച്ച് ആശംസകൾ അറിയിച്ച ആരാധകർക്ക് നന്ദി പറഞ്ഞുകൊണ്ട് പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ നിഖിൽ പോസ്റ്റ് ചെയ്തിരുന്നു. സാരിയിലുള്ള ചിത്രങ്ങളാണ് നിഖില പങ്കുവച്ചത്. ശ്രീജിത്ത് ജീവന്റെ റൗക്കയുടെ സാരിയാണ് നിഖില ധരിച്ചിരിക്കുന്നത്. അതുൽ കൃഷ്ണനാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. സ്മിജി കെ.ടിയുടെ സ്റ്റൈലിംഗും സജിത്ത് ആൻഡ് സുജിത്തിന്റെ മേക്കപ്പിലുമാണ് നിഖില തിളങ്ങിയത്.