‘ദൈവത്തിന്റെ സ്വന്തം നാട്ടിൽ തിരിച്ചെത്തിയതിൽ സന്തോഷം..’ – ബാത്റൂം സെൽഫിയുമായി നടി നേഹ സക്സേന
മലയാളം, കന്നഡ സിനിമ മേഖലയിൽ സജീവമായി അഭിനയിക്കുന്ന താരമാണ് നടി നേഹ സക്സേന. മലയാള സിനിമയുടെ സൂപ്പർസ്റ്റാറുകളായ മമ്മൂട്ടിക്കും മോഹൻലാലിനൊപ്പം അഭിനയിക്കാൻ ഭാഗ്യം ലഭിച്ച നേഹയെ മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ചു. റിക്ഷ ഡ്രൈവർ എന്ന തുളു ചിത്രത്തിൽ അഭിനയിച്ച് തുടങ്ങിയ നേഹ പിന്നീട് സൗത്ത് ഇന്ത്യൻ സിനിമകളിൽ ശ്രദ്ധകൊടുത്തു.
തമിഴ്, കന്നഡ, ഹിന്ദി, മലയാളം, തുളു ഭാഷകളിലെ സിനിമകളിൽ നേഹ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായ കസബ എന്ന ചിത്രത്തിലൂടെയാണ് നേഹ മലയാളത്തിലേക്ക് എത്തുന്നത്. തൊട്ടടുത്ത പടത്തിൽ മോഹൻലാലിനൊപ്പം കൂടി അഭിനയിച്ചപ്പോൾ നേഹയെ തേടി മലയാളത്തിൽ നിന്ന് കൂടുതൽ അവസരങ്ങൾ എത്തി തുടങ്ങി.
മോഹൻലാലിൻറെ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, സഖാവിന്റെ പ്രിയസഖി, പടയോട്ടം, ജീം ബൂം ഭാ, ധമാക്ക തുടങ്ങിയ സിനിമകളിൽ മലയാളത്തിൽ നേഹ അഭിനയിച്ചു. ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്ന മൂന്ന് മലയാള സിനിമകൾ കൂടാതെ നടൻ മോഹൻലാലിനൊപ്പം വീണ്ടും അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് നേഹ ഇപ്പോൾ.
മോഹൻലാൽ – ബി ഉണ്ണികൃഷ്ണൻ ഒന്നിക്കുന്ന സിനിമയിലാണ് നേഹ അടുത്തതായി അഭിനയിക്കുന്നത്. ഷൂട്ടിങ്ങിന്റെ ഭാഗമായി കേരളത്തിൽ എത്തിയ നേഹ ഇപ്പോൾ ക്വാറന്റൈനിൽ കഴിയുകയാണ്. ഹോട്ടൽ റൂമിലെ ബാത്റൂമിന് മുന്നിൽ മിറർ സെൽഫി പോസുകൾ ആരാധകർക്കൊപ്പം താരം ഇൻസ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ്.
‘കേരള ക്വാറന്റൈൻ സമയത്ത്.. നേഹ പോസിംഗ്.. ടൈം പാസിംഗ്.. അതുപോലെ ദൈവത്തിന്റെ സ്വന്തം നാട്ടിൽ തിരിച്ചെത്തിയതിൽ സന്തോഷം..’ എന്ന ക്യാപ്ഷനോടെ നേഹ മിറർ സെൽഫികൾ പോസ്റ്റ് ചെയ്തു. ഒറ്റക്കുള്ളപ്പോഴും തമാശ കണ്ടെത്താൻ നിങ്ങൾക്ക് അറിയാമെന്നാണ് ഒരു ആരാധകന്റെ കമന്റ്. താരത്തിന്റെ ഔട്‍ഫിറ്റ് സൂപ്പറാണെന്നാണ് മറ്റൊരു ആരാധിക കമന്റ് ചെയ്തത്.