February 27, 2024

‘തൂവെള്ള ഗൗണിൽ ഒരു മാലാഖയെ പോലെ നടി നീത പിള്ള, ക്യൂട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

കാളിദാസ് ജയറാം ആദ്യമായി നായകനായി മലയാളത്തിൽ അഭിനയിച്ച ചിത്രമായിരുന്നു പൂമരം. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ചിത്രം ഒരു കോളേജ് കലോത്സവത്തിന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു. ആ ചിത്രത്തിൽ നായികയായി അഭിനയിച്ചുകൊണ്ട് പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നടി നീത പിള്ള. ആദ്യത്തെ സിനിമയിൽ തന്നെ മികച്ച പ്രകടനമായിരുന്നു നീത കാഴ്ചവച്ചത്.

തൊടുപുഴ സ്വദേശിനിയായ നീത തന്റെ കോളേജ് പഠനം പൂർത്തിയാക്കിയത് യു.എസിൽ ആയിരുന്നു. സംഗീതവും നൃത്തവും പഠിച്ചിട്ടുള്ള ഒരാളുകൂടിയാണ് നീത പിള്ള. ആദ്യ സിനിമയ്ക്ക് ശേഷം എബ്രിഡ് ഷൈനിന്റെ തന്നെ ചിത്രത്തിലാണ് നീത വീണ്ടും അഭിനയിച്ചത്. 2020-ൽ പുറത്തിറങ്ങിയ ‘ദി കുങ് ഫു മാസ്റ്റർ’ എന്ന സിനിമയിൽ പ്രധാന റോളിൽ അഭിനയിച്ചിരുന്നത് നീതയായിരുന്നു.

ഏകദേശം ഒരു വർഷത്തോളം സിനിമയ്ക്ക് വേണ്ടി ട്രെയിൻ ചെയ്യുകയും ചെയ്തു താരം. ഈ വർഷം പുറത്തിറങ്ങിയ സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത പാപ്പനിലാണ് പിന്നീട് നീത അഭിനയിച്ചത്. അതിൽ സുരേഷ് ഗോപിയുടെ മകളായ പൊലീസ് ഓഫീസറുടെ റോളിലാണ് നീത അഭിനയിച്ചത്. അജയ് വാസുദേവന്റെ നാലാം തൂൺ ആണ് നീതയുടെ അടുത്ത സിനിമ.

ഏറെ നാളുകൾക്ക് ശേഷം നീത പിള്ള ചെയ്ത ഒരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. അമൃത ലക്ഷ്മി സ്റ്റൈലിംഗ് ചെയ്ത തൂവെള്ള നിറത്തിലെ ഗൗൺ ധരിച്ച് നീത ചെയ്ത ഈ ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ എടുത്തിരിക്കുന്നത് അരുൺ പയ്യടിമീത്തലാണ്. മനേഷ് മാത്യുവിന്റെ ഡാമൻസ് ഡിസൈൻസിന്റെ ഗൗണാണ് നീത ഇട്ടിരിക്കുന്നത്. ശ്രീഗേഷ് വാസനാണ് താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത്.