കൈരളി ടി.വിയിലെ പുണ്യമാസത്തിലൂടെ എന്ന പ്രോഗ്രാമിലൂടെ അവതാരകയായി വന്ന് പിന്നീട് ചില ടെലിവിഷൻ ഷോകളിൽ അവതാരകയായി മാറുകയും പ്രേക്ഷക ശ്രദ്ധനേടുകയും ചെയ്ത സിനിമയിൽ ബാലതാരമായി അഭിനയിക്കാൻ അവസരം ലഭിക്കുകയും ചെയ്ത താരമാണ് നടി നസ്രിയ നാസിം. പളുങ്ക് എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ മകളായി അഭിനയിച്ചുകൊണ്ടായിരുന്നു നസ്രിയയുടെ തുടക്കം.
വളരെ ചെറിയ പ്രായത്തിൽ തന്നെ നായികയായി അഭിനയിക്കുകയും ചെയ്തിരുന്നു നസ്രിയ. മാഡ് ഡാഡ് എന്ന ചിത്രത്തിലാണ് നസ്രിയ ആദ്യമായി നായികയാവുന്നത്. നേരത്തിൽ നിവിന്റെ നായികയായി അഭിനയിച്ച ശേഷമാണ് നസ്രിയയ്ക്ക് ഒരുപാട് ആരാധകരെ ലഭിക്കുന്നത്. ഓം ശാന്തി ഓശാന, തമിഴിൽ രാജാറാണി തുടങ്ങിയ സിനിമകൾ കൂടി ചെയ്തതോടെ ഒരുപാട് പേരുടെ പ്രിയങ്കരിയായി നസ്രിയ മാറി.
ബാംഗ്ലൂർ ഡേയ്സിൽ നസ്രിയ അഭിനയിച്ച സമയത്താണ് ഫഹദുമായി പ്രണയത്തിലാവുന്നത്. ഇരുവരും 2014-ൽ തന്നെ വിവാഹിതരാവുകയും ചെയ്തു. വിവാഹ ശേഷവും നസ്രിയ ഇടയ്ക്കിടെ അഭിനയിക്കുന്നുണ്ട്. കൂടെ, ട്രാൻസ്, മണിയറയിലെ അശോകൻ എന്നീ സിനിമകൾ വിവാഹ ശേഷം നസ്രിയ ചെയ്തതാണ്. തെലുങ്കിലെ ആദ്യ സിനിമയായ ഈ വർഷം പുറത്തിറങ്ങിയ അന്റെ സുന്ദരനിക്കിയാണ് അവസാന ചിത്രം.
ചില സിനിമകൾ നിർമ്മാതാവായും നസ്രിയ തിളങ്ങിയിട്ടുണ്ട്. അതെ സമയം നസ്രിയ ഒറ്റയ്ക്ക് ദുബൈയിൽ അവധി ആഘോഷിക്കാൻ പോയിരിക്കുകയാണ്. അവിടെ സ്കൈ ഡൈവ് ചെയ്യുന്നതിന്റെ ഫോട്ടോസിന് പിന്നാലെ അവിടെ ചുറ്റിക്കറങ്ങി നടക്കുന്ന ചിത്രങ്ങളും പോസ്റ്റ് ചെയ്തിരിക്കുകയാണ്. ചന്ദ്രനോട് സംസാരിക്കുന്നത് ഇപ്പോൾ ഒരു ശീലമായിരിക്കുന്നുവെന്ന് നസ്രിയ സ്റ്റോറിയായി ഇട്ടിരുന്നു. ഫഹദ് എന്ത്യേ എന്നാണ് ആരാധകർ ചോദിക്കുന്നത്.