December 11, 2023

‘ശെടാ!! ഈ കൊച്ചു ആളാകെ അങ്ങ് മാറി പോയല്ലോ, ഹോട്ട് ലുക്കിൽ ഞെട്ടിച്ച് നയൻ‌താര..’ – ഫോട്ടോസ് വൈറൽ

സിനിമയിൽ ബാലതാരമായി അഭിനയിക്കുന്നവരിൽ പലരും സ്വാഭാവികമായി വലുതായി കഴിഞ്ഞും സിനിമയിൽ തന്നെ തുടരുന്ന കാഴ്ച നമ്മൾ കണ്ടിട്ടുള്ളതാണ്. നായകനായും നായികയായും സഹതാരമായെല്ലാം അവരിൽ പലരും തിരിച്ചുവരവ് നടത്താറുണ്ട്. വളരെ ചെറുപ്പംതൊട്ട് മലയാളികൾ കാണുന്ന ഒരു താരമാണ് നയൻ‌താര ചക്രവർത്തി. 2005 മുതൽ സിനിമയിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട് താരം.

പത്ത് വർഷത്തോളം സിനിമയിൽ ബാലതാരമായി തിളങ്ങാൻ നയൻതാരയ്ക്ക് സാധിക്കുകയും ചെയ്തു. കിലുക്കം കിലുകിലുക്കം എന്ന സിനിമയിലാണ് നയൻ‌താര ചക്രവർത്തി ആദ്യമായി ബാലതാരമായി അഭിനയിച്ചത്. അതിലെ ടിങ്കു മോൾ എന്ന കഥാപാത്രത്തെ അത്രപെട്ടെന്ന് മലയാളി സിനിമ പ്രേക്ഷകർക്ക് മറക്കാൻ ഇടയില്ല. അതിന് ശേഷം ഒന്നിന് പിറകെ ഒന്നായി സിനിമകൾ ചെയ്തു നയൻ‌താര.

അച്ഛനുറങ്ങാത്ത വീട്, ചെസ്, അതിശയൻ, കനക സിംഹാസനം, കങ്കാരൂ, ട്വന്റി 20, തിരക്കഥ, ക്രസി ഗോപാലൻ, ഈ പട്ടണത്തിൽ ഭൂതം, ലൗഡ് സ്പീക്കർ, നാടകമേ ഉലകം, ട്രിവാൻഡ്രം ലോഡ്ജ്, സൈലെൻസ്, മറുപടി തുടങ്ങിയ സിനിമകളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. നായികയായി അഭിനയിച്ച് സിനിമയിലേക്ക് വീണ്ടും മടങ്ങി വരാൻ ഒരുങ്ങുകയാണ് നയൻതാര ഇനി.

ജന്റിൽമാൻ 2 തമിഴ് ചിത്രത്തിലൂടെയാണ് നയൻതാരയുടെ നായികയായുള്ള അരങ്ങേറ്റം. നായികയായി രംഗപ്രവേശനത്തിന് മുന്നോടിയായി നയൻ‌താര ചെയ്ത ഒരു ഫോട്ടോഷൂട്ടാണ് വൈറലാവുന്നത്. ഹോട്ട് ലുക്കിൽ തിളങ്ങിയ നയൻതാരയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത് അരുൺ പയ്യടിമീത്തലാണ്. അർജുൻ വാസുദേവ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. എസ്.വി ബ്രൈഡൽ വേൾഡാണ് മേക്കപ്പ്.