December 11, 2023

‘വീണ്ടും ആരാധകരെ ഞെട്ടിച്ച് നയൻ‌താര, ഷോർട്സിൽ കിടിലം ലുക്കിൽ താരം..’ – ഫോട്ടോസ് വൈറൽ

സിനിമയിൽ ബാലതാരമായി അഭിനയിച്ച് പിന്നീട് നായികമാരായി തിരിച്ചുവരവ് നടത്തുന്ന ഒരുപാട് താരങ്ങളെ കുറിച്ച് നമ്മുക്ക് അറിയാവുന്നതാണ്. മീന, ശാലിനി, ശാമിലി, സനുഷ, മഞ്ജിമ മോഹൻ, നിവേദ തോമസ്, നസ്രിയ, നിത്യ മേനോൻ, കീർത്തി സുരേഷ്, സാനിയ ഇയ്യപ്പൻ തുടങ്ങി നിരവധി താരങ്ങൾ ബാലതാരമായി അഭിനയിച്ച ശേഷം നായികമാരായി പിന്നീട് അഭിനയിച്ചവരായിയുണ്ട്.

ഇന്നത്തെ തലമുറയിൽ ചില ബാലതാരമായി അഭിനയിച്ചവർ വൈകാതെ തന്നെ നായികമാരായി അഭിനയിക്കുമെന്ന് പ്രേക്ഷകർ കരുതുന്നവരുണ്ട്. അത്തരത്തിൽ ഒരാളാണ് നയൻ‌താര ചക്രവർത്തി. നിരവധി സിനിമകളിലാണ് നയൻ‌താര ബാലതാരമായി അഭിനയിച്ചിട്ടുള്ളത്. 2006-ൽ പുറത്തിറങ്ങിയ കിലുക്കം കിലുകിലുക്കം എന്ന സിനിമയിലൂടെയാണ് നയൻ‌താര അഭിനയ രംഗത്തേക്ക് വരുന്നത്.

അച്ഛൻ ഉറങ്ങാത്ത വീട്, ചെസ്സ്, നോട്ടുബുക്ക്, അതിശയൻ, കനക സിംഹാസനം, കങ്കാരൂ, ട്വന്റി 20, തിരക്കഥ, ക്രേസി ഗോപാലൻ, ലൗഡ് സ്‌പീക്കർ, ട്രിവാൻഡ്രം ലോഡ്ജ് തുടങ്ങിയ സിനിമകളിൽ നയൻ‌താര ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. മറുപടി എന്ന സിനിമയിലാണ് അവസാനമായി നയൻ‌താര അഭിനയിച്ചത്. 6 വർഷമായി സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്ന ഈ കുട്ടി താരം ഉടൻ തിരിച്ചുവരും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

അതും നായികയായി തന്നെ മടങ്ങി വരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. അതിന്റെ സൂചനകൾ നൽകി കൊണ്ട് നയൻതാരയെ നിരവധി ഫോട്ടോഷൂട്ടുകൾ ചെയ്യുന്നുമുണ്ട്. അത്തരത്തിൽ ഷോർട്സിൽ നയൻ‌താര ചെയ്ത ഒരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. മോഡൽ റൈത് എന്ന കമ്പനിക്ക് വേണ്ടി റോജൻ നാഥ് എടുത്ത ചിത്രങ്ങളാണ് വൈറലാവുന്നത്.