‘ഗുണ്ട ജയനിലെ നായികയാണോ ഇത്!! ഓണം ഷൂട്ടിൽ ഗ്ലാമറസ് ലുക്കിൽ നടി നയന പ്രസാദ്..’ – വീഡിയോ വൈറൽ

ഏറെ വർഷങ്ങൾക്ക് ശേഷം സൈജു കുറുപ്പ് ടൈറ്റിൽ റോളിൽ അഭിനയിച്ച ചിത്രമായിരുന്നു ഉപചാരപൂർവം ഗുണ്ടജയൻ എന്ന സിനിമ. അതിൽ ഗുണ്ട ജയൻ എന്ന റോളിലായിരുന്നു സൈജു കുറുപ്പ് അഭിനയിച്ചിരുന്നത്. കോമഡി പശ്ചാത്തലമാക്കി ഇറങ്ങിയ സിനിമ തിയേറ്ററുകളിൽ ഒ.ടി.ടിയിലും പ്രേക്ഷകരുടെ മികച്ച അഭിപ്രായം നേടിയ ചിത്രമായിരുന്നു. ദുൽഖർ സൽമാനായിരുന്നു നിർമ്മാതാവ്.

സൈജു കുറുപ്പിനെ കൂടാതെ സിജു വിൽസൺ, ശബരീഷ് വർമ്മ, ജോണി ആന്റണി, ജാഫർ ഇടുക്കി, സാബുമോൻ തുടങ്ങിയ ഒരു നീണ്ട താരനിര തന്നെ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ടായിരുന്നു. നയന പ്രസാദ് ആയിരുന്നു സിനിമയിൽ നായികയായി അഭിനയിച്ചത്. സൈജു അവതരിപ്പിച്ച ഗുണ്ടജയന്റെ സഹോദരിയുടെ വേഷത്തിലായിരുന്നു ചിത്രത്തിൽ നയന അഭിനയിച്ചിരുന്നത്. മികച്ച പ്രകടനമായിരുന്നു നയന കാഴ്ചവച്ചത്.

നയനയുടെ ആദ്യ സിനിമയല്ലായിരുന്നു ഇത്. 2019-ൽ ഇറങ്ങിയ ശക്തൻ മാർക്കറ്റ് എന്ന സിനിമയിൽ നയന അഭിനയിച്ചിട്ടുണ്ടായിരുന്നു. പുതുമുഖങ്ങൾ കൂടുതൽ അഭിനയിച്ചിരുന്ന ഒരു ചിത്രമായിരുന്നു ഇത്. ഈ വർഷം തന്നെ ഇറങ്ങിയ, ധ്യാൻ ശ്രീനിവാസൻ, ഗോകുൽ സുരേഷ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ സായാഹ്ന വാർത്തകളിലും നയന ഒരു പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുണ്ടായിരിക്കുന്നു.

സമൂഹ മാധ്യമങ്ങളിൽ സജീവമായ നയനയ്ക്ക് ഇൻസ്റ്റാഗ്രാമിൽ ധാരാളം ഫോളോവേഴ്സുണ്ട്. അഭിനയത്തോടൊപ്പം മോഡലിംഗും ചെയ്ത നയന ഓണത്തിന് എടുത്ത ഷൂട്ടിന്റെ ഒരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. സി ഫോർ കോസ്റ്റിയൂമിന്റെ വസ്ത്രങ്ങളിൽ ശ്രീക്കുട്ടൻ എടുത്ത ചിത്രങ്ങളിലാണ് നയന ഓണം ഷൂട്ടിൽ തിളങ്ങിയത്. അഞ്ജുവിന്റെ കയ് മേക്കോവറാണ് മേക്കപ്പ് ചെയ്തത്.

View this post on Instagram

A post shared by Mallu Actress (@kerala_girlz)