December 2, 2023

‘ജന്മദിനത്തിൽ ചോറ്റാനിക്കര അമ്പലത്തിൽ ദർശനം നടത്തി നടി നവ്യ നായർ..’ – ആശംസകളുമായി ആരാധകർ

നന്ദനം സിനിമയിലൂടെ ബാലാമണിയായി അഭിനയിച്ച് മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയ താരമാണ് നടി നവ്യ നായർ. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്ക് മടങ്ങിയ എത്തിയ നവ്യ ഒരുത്തീയിലെ രാധാമണിയായി മിന്നും പ്രകടനം കാഴ്ച വെക്കുകയും ചെയ്തു. വിവാഹിതയായ ശേഷം മലയാള സിനിമയിൽ അധികം സജീവമായിട്ടുള്ള ഒരാളല്ലായിരുന്നു നവ്യ. തിരിച്ചു വരവിൽ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു.

അതെ സമയം നവ്യ തന്റെ മുപ്പത്തിയേഴാം ജന്മദിനം ആഘോഷിക്കുകയാണ്. ഒക്ടോബർ പതിനാലിനാണ് നവ്യയുടെ ജന്മദിനം. ജന്മദിനത്തിന് നവ്യയുടെ സിനിമ സുഹൃത്തുക്കളും ബന്ധുക്കളും ആരാധകരുമെല്ലാം ആശംസകൾ അറിയിച്ചുകൊണ്ടുള്ള പോസ്റ്റുകൾ ഇട്ടിട്ടുണ്ടായിരുന്നു. മീരാജാസ്മിൻ, മഞ്ജു വാര്യർ തുടങ്ങിയ അടുത്ത താര സുഹൃത്തുക്കളും നവ്യയ്ക്ക് വിഷ് ചെയ്ത ഇൻസ്റ്റാഗ്രാമിൽ സ്റ്റോറീസ് ഇട്ടിരുന്നു.

ഇവർക്ക് നന്ദി പറഞ്ഞുകൊണ്ട് നവ്യയും സ്റ്റോറി ഇട്ടിട്ടുണ്ട്. ജന്മദിനം പ്രമാണിച്ച് ചോറ്റാനിക്കര അമ്പലത്തിൽ ദർശനം നടത്തിയതിന്റെ ചിത്രങ്ങളും നവ്യ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചുവപ്പ് നിറത്തിലെ സാരിയിൽ അതിസുന്ദരിയായി കാണപ്പെട്ട നവ്യയുടെ ആ പോസ്റ്റിന് താഴെയും ആരാധകരുടെ ആശംസകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഗുരുവായൂർ അമ്പലത്തിലും നവ്യ ദർശനം നടത്തിയിരുന്നു.

20 വർഷത്തോളമായി സിനിമയിൽ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച നവ്യ നല്ലയൊരു നർത്തകി കൂടിയാണ്. ഈ വിദ്യാരംഭ നാളിൽ ജീവിതത്തിലെ ഒരു പുതിയ ഘട്ടത്തിന് തുടക്കം കുറിച്ചിരുന്നു നവ്യ. ഒരു ഡാൻസ് സ്കൂൾ ആരംഭിച്ച സന്തോഷ വാർത്തയാണ് അന്ന് നവ്യ ആരാധകർക്ക് ഒപ്പം പങ്കുവച്ചത്. അതിനോടൊപ്പം നവ്യ സിനിമയിലും കൂടുതൽ സജീവമാകുമെന്ന് പ്രതീക്ഷയിലാണ് മലയാളികൾ.