നവ്യ നായർ പ്രധാന വേഷത്തിൽ എത്തിയ ജാനകി ജാനേ എന്ന സിനിമ ഈ കഴിഞ്ഞ ആഴ്ചയാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തിരുന്നത്. അനീഷ് ഉപാസന സംവിധാനം ചെയ്ത ചിത്രത്തിൽ സൈജു കുറുപ്പാണ് നായകനായി അഭിനയിച്ചത്. ജോണി ആന്റണി, ഷറഫുദ്ധീൻ, അനാർക്കലി മരിക്കാർ, കോട്ടയം നസീർ, സ്മിനു സിജോ, വിദ്യ വിജയകുമാർ തുടങ്ങിയ ഒരു നീണ്ട താരനിര തന്നെ അഭിനയിച്ചിട്ടുണ്ട്.
ഒരുത്തീ എന്ന സിനിമയ്ക്ക് ശേഷം നവ്യയുടെ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ് ജാനകി ജാനേ. തിരിച്ചുവരവിൽ മികച്ച വേഷങ്ങളിലൂടെ നവ്യ വീണ്ടും മലയാളികളുടെ മനസ്സിലേക്ക് കയറിക്കൂടുകയാണ്. അതേസമയം സിനിമ റിലീസിന് പിന്നാലെ നവ്യ കുടുംബത്തിന് ഒപ്പം അവധി ആഘോഷിക്കാൻ വേണ്ടി ഗ്രീസിലേക്ക് പോയിരിക്കുകയാണ്. അവിടെ നിന്നുള്ള ചിത്രങ്ങളാണ് നവ്യ പങ്കുവച്ചുകൊണ്ടിരിക്കുന്നത്.
ഇതിനിടയിലും തന്റെ സിനിമയുടെ പോസ്റ്ററുകളും തിയേറ്റർ റെസ്പോൺസ് വീഡിയോസും നവ്യ കൃത്യമായി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നുണ്ട്. സിനിമ ഇറങ്ങുന്നതിന് മുമ്പ് പ്രൊമോഷൻ പരിപാടികളിൽ എല്ലാം നവ്യ പങ്കെടുത്ത ശേഷമാണ് ഗ്രീസിലേക്ക് പോയത്. മകൻ സായിക്ക് ഒപ്പം ഇടയ്ക്ക് അവിടെ നിന്ന് ലൈവിൽ വരികയും ആളുകളുടെ സിനിമയെക്കുറിച്ചുള്ള പ്രതികരണം ചോദിക്കുകയും ചെയ്തിരുന്നു.
അതേസമയം ഫേസ്ബുക്കിൽ ഗ്രീസിൽ നിന്നുള്ള ഒരു ഫോട്ടോ പോസ്റ്റ് ചെയ്ത നവ്യയ്ക്ക് രസകരമായ കമന്റുകളാണ് ലഭിച്ചിരിക്കുന്നത്. മേക്കപ്പ് കൂടി പോയോ, കുറച്ചുകൂടി പെയിന്റ് അടിക്കാമായിരുന്നു, ഏതാണ് ഫിൽറ്റർ എന്നീ കമന്റുകളാണ് ലഭിച്ചത്. ഇതിനെ കുറിച്ചൊന്നും താരം പ്രതികരണങ്ങൾ നടത്തിയിട്ടില്ല. ഗ്രീസിലെ സ്ഥലങ്ങളും കുടുംബത്തിന് ഒപ്പം ചുറ്റിക്കറങ്ങി കണ്ടുകൊണ്ടിരിക്കുകയാണ് താരം.