സിനിമ രംഗത്തേക്ക് ഒരു ഇടവേളയ്ക്ക് ശേഷം തിരിച്ചുവരവ് നടത്തി സജീവമായി നിൽക്കുന്ന താരമാണ് നടി നവ്യ നായർ. 2001-ൽ പുറത്തിറങ്ങിയ ഇഷ്ടം എന്ന സിനിമയിലൂടെയാണ് നവ്യ അഭിനയ രംഗത്തേക്ക് വരുന്നത് പിന്നീട് വിവാഹിതയായ ശേഷം ഒന്ന്, രണ്ട് സിനിമകളിൽ കൂടി അഭിനയിച്ച ശേഷം നവ്യ ഇടവേള എടുത്തു. ഇതിനിടയിൽ നവ്യ അമ്മയാവുകയും ചെയ്തു. വിവാഹം കഴിഞ്ഞിട്ട് 13 വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്.
2022-ലാണ് നവ്യ മലയാള സിനിമയിലേക്ക് വീണ്ടും തിരിച്ചുവരുന്നത്. നവ്യയുടെ ഓരോ പുതിയ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർ ഏറെ താല്പര്യം കാണിക്കാറുണ്ട്. ഈ കഴിഞ്ഞ ദിവസമായിരുന്നു നവ്യയുടെ മകന്റെ ജന്മദിനം. ജന്മദിനത്തിന് ആദ്യം വളരെ സിംപിളായി കേക്ക് മുറിച്ച് ആഘോഷിക്കുന്ന ഒരു വീഡിയോ നവ്യ ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയിൽ പങ്കുവച്ചിട്ടുണ്ടായിരുന്നു. സായി കൃഷ്ണ എന്നാണ് മകന്റെ പേര്.
മകന്റെ ജന്മദിനം ആദ്യം ലളിതമായി ആഘോഷിച്ചെങ്കിലും പിന്നീട് ആർഭാടമായി തന്നെ നവ്യ ആഘോഷിച്ചു. കുടുംബക്കാരും മകന്റെ സുഹൃത്തുക്കളുമൊക്കെ ആഘോഷത്തിൽ പങ്കെടുത്തു. നവ്യയുമായി ഭർത്താവ് വേർപിരിഞ്ഞെന്നുള്ള ഗോസിപ്പുകൾക്ക് ഒരിക്കൽ കൂടിയും മറുപടി വന്നിരിക്കുകയാണ്. മകന്റെ ജന്മദിനാഘോഷത്തിൽ ഭർത്താവ് സന്തോഷും ഒപ്പം ഉണ്ടായിരുന്നു.
എല്ലവരും ഒരുമിച്ച് നിൽക്കുന്ന ഫോട്ടോസും കേക്ക് മുറിക്കുന്നതുമൊക്കെ നവ്യ ആരാധകരുമായി പങ്കുവെക്കുണ്ടായി. സായിയ്ക്ക് ജന്മദിനം ആശംസിച്ച് ആരാധകർ കമന്റുകൾ ഇടുകയുണ്ടായി. ജാനകി ജാനേ എന്ന സിനിമയാണ് നവ്യയുടെ അവസാനം പുറത്തിറങ്ങിയത്. വെഡ് ലോക്ക് സ്റ്റോറീസ് ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. കൊച്ചിയിലെ ദി ക്രോഫ്റ്റ് എന്ന ഇവന്റ് സംഘടിപ്പിക്കുന്ന സ്ഥലത്ത് വച്ചാണ് ജന്മദിന ആഘോഷം നടന്നത്.