‘ബന്ധം വേർപിരിഞ്ഞെന്ന് പറഞ്ഞവർ കാണൂ! ഭർത്താവിന് ഒപ്പമുള്ള ചിത്രവുമായി നവ്യ നായർ..’ – ഫോട്ടോസ് വൈറൽ

സിനിമ മേഖലയിൽ അഭിനയത്തിന്റെ കഴിവിലൂടെ തന്റേതായ ഒരു ഇടം നേടിയെടുത്ത നടിയാണ് നവ്യ നായർ. ദിലീപിന്റെ നായികയായി കരിയർ തുടങ്ങിയ നവ്യ പിന്നീട് മലയാളത്തിൽ നിരവധി സിനിമകളിൽ അഭിനയിച്ചു. തമിഴിലും കന്നടയിലും അരങ്ങേറിയ നവ്യ തെന്നിന്ത്യയിൽ അറിയപ്പെടുന്ന ഒരു നടിയായി മാറിയിരുന്നു. വിവാഹിതയായ ശേഷം സിനിമയിൽ അത്ര സജീവമായി നവ്യയെ കണ്ടിട്ടില്ല.

ഒരു ഇടവേളയ്ക്ക് ശേഷം നവ്യ വീണ്ടും സജീവമാവുകയാണ്. നായികയായി അഭിനയിച്ച രണ്ട് സിനിമകൾ റിലീസ് ചെയ്തു കഴിഞ്ഞിട്ടുണ്ട്. വീണ്ടും സിനിമയിൽ സജീവമായതോടെ നവ്യയെ പറ്റി ഏറെ വന്നുകൊണ്ടിരിക്കുന്ന ഒരു അഭ്യൂഹമായിരുന്നു, നവ്യയും ഭർത്താവും തമ്മിൽ വേർപിരിഞ്ഞെന്നുള്ളത്. ഭർത്താവിന് ഒപ്പമുള്ള ഫോട്ടോസ് നവ്യ പങ്കുവെക്കാത്തത് തന്നെയായിരുന്നു അതിന് പ്രധാന കാരണമായി പറയുന്നത്.

നവ്യയിൽ നിന്ന് പ്രതികരണങ്ങൾ വരാത്തതുകൊണ്ട് തന്നെ പലരും അത് വിശ്വസിച്ചു. ഇടയ്ക്ക് മകന്റെ ജന്മദിനത്തിൽ ഭർത്താവിന് ഒപ്പം ആഘോഷിക്കുന്ന ചിത്രങ്ങൾ നവ്യ പങ്കുവച്ചിരുന്നപ്പോൾ ആ അഭ്യൂഹം മാറിയിരുന്നു. ഇപ്പോഴിതാ വീണ്ടും ഒരു ഇടവേളയ്ക്ക് ശേഷം നവ്യയെ പറ്റിയുള്ള ആ വാർത്തകൾ വരികയാണ്. ബന്ധം വേർപിരിഞ്ഞെന്ന് പറഞ്ഞവർക്ക് വീണ്ടും മറുപടി കൊടുത്തിരിക്കുകയാണ് നവ്യ.

നവ്യ ഭർത്താവിന് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെക്കുകയുണ്ടായി. ഭർത്താവ് സന്തോഷും അദ്ദേഹത്തിന്റെ മാതാവിനും മകനും ഒപ്പം നിൽക്കുന്ന ഫോട്ടോസാണ് നവ്യ പോസ്റ്റ് ചെയ്തത്. ഇപ്പോൾ എല്ലാവർക്കും സന്തോഷമായി കാണുമല്ലേ, നവ്യ ഭർത്താവിനെ കളഞ്ഞുവെന്ന് നടക്കുന്നവർക്ക് ഇപ്പോൾ സങ്കടമായി കാണും എന്നിങ്ങനെ അഭിപ്രായങ്ങളും പോസ്റ്റിന് താഴെ വരുന്നുണ്ട്. എന്തായാലും അടിച്ചിറക്കിയവർക്ക് സമാധാനമായി കാണും.