പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ കഴിഞ്ഞ ദിവസം കേരളം സന്ദർശിച്ചിരുന്നു. വന്ദേ ഭാരതിന്റെ ഫ്ലാഗ് ഓഫ് നടത്താൻ വേണ്ടി മാത്രമായിരുന്നില്ല പ്രധാനമന്ത്രി വന്നത്. യുവതിയുവാക്കളെ കൈയിലെടുക്കാൻ യുവം എന്ന പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുത്തിരുന്നു. കോളേജ് വിദ്യാർത്ഥികളും യുവതിയുവാക്കളും പങ്കെടുത്ത പരിപാടിയിൽ കലാരംഗത്ത് നിന്നുള്ള പ്രതിഭകളും പ്രധാനമന്ത്രിക്ക് ഒപ്പം വേദി പങ്കിട്ടിരുന്നു.
ഇപ്പോഴിതാ പ്രധാനമന്ത്രിക്ക് ഒപ്പം വേദി പങ്കിടാൻ കഴിഞ്ഞതിന്റെ സന്തോഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് നടി നവ്യ നായർ. സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിലുള്ള ട്രോളുകളാണ് നവ്യയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇടതുപക്ഷ നിലപാടുകളുള്ള ഒരാളാണ് നവ്യ. മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ നവ്യയുടെ അടുത്ത സുഹൃത്ത് കൂടിയാണ്. അതുകൊണ്ടാണ് വലിയ രീതിയിൽ ട്രോളുകൾ നവ്യയ്ക്ക് ലഭിച്ചത്.
“ബഹുമാനപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രിയുമായി ഈ വേദി പങ്കിടാൻ സാധിച്ചതിൽ അഭിമാനമുണ്ട്..”, നരേന്ദ്ര മോദിക്ക് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് നവ്യ കുറിച്ചു. ഇതിന് താഴെ നവ്യയെ പിന്തുണച്ച് ഒരുപാട് കമന്റുകൾ വന്നപ്പോൾ ധാരാളം വിമർശനങ്ങളും പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. സംഘി പട്ടവും നവ്യയ്ക്ക് ചാർത്തി നൽകിയിട്ടുണ്ട്. പ്രധാനമന്ത്രിയെ പ്രശംസിച്ച് പോസ്റ്റിട്ടത് വിമർശകർക്കുള്ള മറുപടിയാണ് എന്നാണ് ആരാധകരുടെ കണ്ടെത്തൽ.
നവ്യ മാത്രമല്ല, യുവനടി അപർണ ബാലമുരളിയും പ്രധാനമന്ത്രിയുടെ പരിപാടിയിൽ പങ്കെടുത്തിരുന്നു. അപർണയ്ക്കും സമൂഹ മാധ്യമങ്ങളിൽ എതിർ പാർട്ടിക്കാരിൽ നിന്ന് വിമർശനങ്ങൾ കേൾക്കുന്നുണ്ട്. അപർണയുടെ സിനിമകൾ ഇനി കാണില്ലെന്ന് വരെ കമന്റ് വന്നിട്ടുണ്ട്. കഴിഞ്ഞ വർഷം മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ നടിയാണ് അപർണ ബാലമുരളി. നവ്യയും വീണ്ടും സിനിമയിൽ സജീവമായി നിൽക്കുന്ന സമയമാണ്.