ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയ താരമാണ് നടി നവ്യ നായർ. പിന്നീട് മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ നായികയായി അഭിനയിച്ച നവ്യയെ പ്രേക്ഷകർ കൂടുതൽ ഇഷ്ടപ്പെടുന്നതും അറിയപ്പെടുന്ന താരമാക്കി മാറ്റിയതും നന്ദനം എന്ന ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രത്തിലൂടെയാണ്. 50-ന് അടുത്ത് സിനിമകളിൽ നവ്യ ഇതുവരെ അഭിനയിച്ചിട്ടുണ്ട്.
വിവാഹത്തിന് ശേഷം നവ്യ വളരെ കുറച്ച് സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ. മൂന്ന് വർഷം മുമ്പും ദൃശ്യത്തിന്റെ കന്നട പതിപ്പിന്റെ രണ്ടാം ഭാഗത്തിലൂടെ തിരിച്ചുവരവ് നടത്തി. ഏഴ് വർഷങ്ങൾക്ക് ശേഷമായിരുന്നു അത്. തൊട്ടടുത്ത വർഷം മലയാളത്തിലും മടങ്ങിയെത്തി. ഇനി സിനിമയിൽ സജീവമായി ഉണ്ടാകുമെന്നും നവ്യ അറിയിച്ചിരുന്നു. കഴിഞ്ഞ വർഷമിറങ്ങിയ ജാനകി ജാനേയാണ് അവസാന ചിത്രം.
സമൂഹ മാധ്യമങ്ങളിൽ സജീവമായ നവ്യയുടെ ഏറ്റവും പുതിയ മോട്ടിവേഷൻ ക്യാപ്ഷനോട് കൂടിയുള്ള പോസ്റ്റാണ് ചർച്ചയാവുന്നത്. “പ്രതീക്ഷയാണ് ദുഖവും പ്രതീക്ഷയാണ് പ്രത്യാശയും.. മറ്റുള്ളവരിൽ നിന്നും ലഭിക്കും എന്ന പ്രതീക്ഷ നിരാശാജനകമാണ്.. കാരണം അവർ നമ്മളല്ലല്ലോ.. പക്ഷേ നമ്മുടെ കഴിവിനെക്കുറിച്ച് നമുക്കുള്ള പ്രതീക്ഷ അതാണ് നമ്മെ മുന്നിലേക്ക് നയിക്കുന്നത്! കാരണം അതിൽ എന്റെ പ്രയത്നം മാത്രം മതിയല്ലോ!
പ്രതീക്ഷകൾ വെക്കേണ്ടത് ബന്ധങ്ങളിലല്ല, നമ്മുടെ മാത്രം കഴിവുകളിൽ, അതുണ്ടാവും മരണം വരെ പ്രയത്നിക്കുന്നവന്റെ ഒപ്പം, ആരൊക്കെ വീട്ടുപോയാലും..”, ഇതായിരുന്നു നവ്യ പുതിയ ചിത്രങ്ങൾ ഉൾക്കൊള്ളിച്ചുള്ള പോസ്റ്റിനൊപ്പം എഴുതിയത്. എന്തിനാണ് ഇപ്പോൾ ഇങ്ങനെ എഴുതിയതെന്നും ആരാണ് ചേച്ചിയെ വിട്ടുപോയതെന്നുമൊക്കെ ചിലർ ചോദിക്കുന്നുണ്ട്. ഭർത്താവുമായി പിരിഞ്ഞോ എന്ന് പോലും ചിലർ ചോദിക്കുന്നുണ്ട്.