ദിലീപിന്റെ നായികയായി ഇഷ്ടം എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി നവ്യ നായർ. കലോത്സവ വേദികളിൽ നൃത്തം ചെയ്തു ടെലിവിഷൻ വാർത്ത ചാനലുകളിൽ ഒന്നാം സ്ഥാനം കിട്ടാത്തതിന്റെ പേരിൽ പൊട്ടിക്കരഞ്ഞ പെൺകുട്ടിയെ പിന്നീട് മലയാളികൾ കാണുന്നത് സിനിമയിൽ നായികയായിട്ടാണ്. ഒന്നാം സ്ഥാനം കിട്ടാതിരുന്ന നവ്യ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയാണ് വരവ് അറിയിച്ചത്.
നാലാമത്തെ ചിത്രമായ നന്ദനത്തിലൂടെയാണ് നവ്യ സംസ്ഥാന അവാർഡ് ലഭിക്കുന്നത്. പിന്നീട് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ നവ്യ അവതരിപ്പിച്ചിട്ടുമുണ്ട്. വിവാഹിതയായ ശേഷം മലയാള സിനിമയിൽ നിന്ന് വിട്ടുനിന്ന നവ്യയ്ക്ക് ഇടയ്ക്ക് ദൃശ്യത്തിന്റെ കന്നഡ റീമേക്കിൽ മാത്രമാണ് അഭിനയിച്ചത്. 2022-ൽ സിനിമയിലേക്കും അല്ലാതെ മലയാളികൾക്ക് ഇടയിലും വീണ്ടും സജീവമായി നവ്യ എത്തുകയും ചെയ്തു.
ജാനകി ജാനേയാണ് നവ്യയുടെ അവസാനം ഇറങ്ങിയ സിനിമ. സിനിമയിൽ മാത്രമല്ല നൃത്തത്തിലും ഏറെ സജീവമായിട്ടാണ് നവ്യ നിൽക്കുന്നത്. ഒരു ഡാൻസ് സ്കൂളും നവ്യ നടത്തുന്നുണ്ട്. ഒരുപാട് വിദ്യാർത്ഥികളും താരത്തിനുണ്ട്. ഇപ്പോഴിതാ തന്റെ ഗുരുവിന് മുന്നിൽ നൃത്തം ചെയ്തു ക്ഷീണിച്ച ശേഷമുള്ള ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് നവ്യ. മേക്കപ്പ് ഇല്ലാതെയുള്ള ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
“പ്രിയ അക്കയുടെ(ഗുരു) മുന്നിൽ നിങ്ങൾ കൂളായി കാണാൻ ശ്രമിക്കുന്നു, പക്ഷേ നിങ്ങൾ ഡെഡായി എന്നതാണ് യാഥാർത്ഥ്യം. വർണം, ക്ലീൻ ബൗൾഡ്..”, ഇതായിരുന്നു ചിത്രങ്ങൾക്ക് ഒപ്പം നവ്യ കുറിച്ചത്. ഇത്രയും സുന്ദരിയായ നവ്യയെയാണ് മേക്കപ്പ് ആർട്ടിസ്റ്റുകൾ മേക്കപ്പ് ചെയ്തു നശിപ്പിക്കുന്നതെന്ന് ഒരാൾ കമന്റും ഇട്ടിട്ടുണ്ട്. നാച്ചുറൽ ബ്യൂട്ടി എന്നാണ് നവ്യയുടെ ചിത്രങ്ങൾ കണ്ടിട്ട് ആരാധകർ വിശേഷിപ്പിച്ചത്.