‘കുട്ടിയുടെ അവകാശം ഏറ്റെടുക്കാൻ എനിക്ക് പറ്റില്ല, എന്റെ കുടുംബം എന്ത് വിചാരിക്കും..’ – തിരുത്തി നടി നവ്യ നായർ

തന്റെ വിവരങ്ങൾ തെറ്റായി കൊടുത്തതിന് സംഘാടകർക്ക് എതിരെ തുറന്നടിച്ച് നടി നവ്യ നായർ. ഒരു പൊതുപരിപാടിയിൽ അതിഥിയായി പങ്കെടുത്തപ്പോഴാണ് നവ്യയുടെ പ്രതികരണം. പരിപാടിയിൽ വിതരണം ചെയ്ത ബുക്ക് ലെറ്റിലാണ് നവ്യയെ കുറിച്ചുള്ള തെറ്റായ കാര്യങ്ങൾ ഉൾപ്പെടുത്തിയത്. ബുക്ക് ലെറ്റ് കണ്ട നവ്യയുടെ ശ്രദ്ധയിൽപ്പെടുകയും അത് അതെ വേദിയിൽ തന്നെ തുറന്നുപറയുകയും ചെയ്തു. തനിക്കൊരു പരിഭവം പറയാനുണ്ടെന്ന് പറഞ്ഞാണ് തുടങ്ങിയത്.

“ഒരു പരിഭവമുണ്ട് നിങ്ങളോട് പറയാൻ.. കാരണം ഒരു ബുക്ക് ലെറ്റ് ഞാൻ അവിടെ കണ്ടു. അതിൽ എഴുതിയിരിക്കുന്നത് എനിക്ക് രണ്ട് മക്കളുണ്ട് എന്നാണ്. എന്റെ മോൻ എന്ത് വിചാരിക്കും?എനിക്ക് ഇല്ലാട്ടോ.. പിന്നെ എന്റെ കുടുംബം എന്ത് വിചാരിക്കും? അവരാരും അറിയാതെ എനിക്ക് യാമിക എന്ന പേരിൽ ഒരു മകളുണ്ടെന്ന് അവർ എഴുതിയിരിക്കുന്നു. അപ്പോൾ ദയവു ചെയ്തു എന്നെ പറ്റി അറിയാത്തവർ അതല്ലേ വായിക്കുക.

അറിയുന്ന കുറച്ചുപേരുണ്ടാകാം എനിക്ക് ഒരു മകനെ ഉള്ളൂവെന്ന്.. അറിയാത്തവരും ഉണ്ടാകുമല്ലോ. നിങ്ങൾ ഒരു അതിഥിയെ വിളിക്കുമ്പോൾ, വിക്കിപീഡിയയിൽ പോയാൽ എല്ലാം എളുപ്പത്തിൽ കിട്ടുമല്ലോ.. യഥാർത്ഥ കാര്യങ്ങൾ മാത്രം എഴുതൂ. കാരണം എനിക്ക് രണ്ട് കുട്ടികളില്ല. ചെറിയ ഒരു പരിഭവമാണ്. പിന്നെ വേറെയൊരു കാര്യം സന്തോഷം ഉണ്ടായതെന്ന് വച്ചാൽ, ഞാൻ അഭിനയിക്കാത്ത കുറെ സിനിമയുടെ ലിസ്റ്റ് അതിൽ എഴുതിയിട്ടുണ്ട്.

ഞാൻ ക്ഷേമ ചോദിക്കുന്നു. അത് എന്റെ ക്രെഡിറ്റിൽ വരും. ഞാൻ അഭിനയിച്ചിട്ടില്ലെങ്കിലും ഞാൻ അത് അഡ്ജസ്റ്റ് ചെയ്തോളാം. അതൊരു നല്ല സ്പിരിറ്റിൽ ഞാൻ എടുത്തോളാം. പക്ഷെ കുട്ടിയുടെ കാര്യം, അതിന്റെ അവകാശം എനിക്ക് ഏറ്റെടുക്കാൻ പറ്റില്ല, സോറി.. എനിക്ക് ഇല്ലാത്ത കുട്ടിയായത് കൊണ്ടാണ്. തമാശയ്ക്ക് അപ്പുറം, ഇവിടെ വരാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്..”, നവ്യ നായരുടെ പ്രതികരണം ഇങ്ങനെയായിരുന്നു.

View this post on Instagram

A post shared by Arun Kadakkal (@arunkadakkal_photography_)